ബഹ്‌റൈനിലേക്കാണോ പോകുന്നത്…വിമാനത്താവളത്തില്‍ നിരോധിച്ചിട്ടുള്ള ബാഗേജുകള്‍ ഇവയാണ്

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ പുതിയ ബാഗേജ് നയം നടപ്പാക്കും. വൃത്താകൃതിയിലുള്ളതോ, പ്രത്യേക ആകൃതിയില്‍ അല്ലാത്തതോ, കയറോ ചരടോകൊണ്ട് കെട്ടിയതോ ആയ ബാഗുകള്‍, പുതപ്പില്‍ പൊതിഞ്ഞ ബാഗുകള്‍, അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകള്‍ എന്നിവക്കാണ് നിരോധനം. അതേസമയം ബേബി സ്ട്രോളറുകള്‍, സൈക്കിളുകള്‍,വീല്‍ച്ചെയറുകള്‍, ഗോള്‍ഫ് ബാഗ്‌സ് എന്നിവക്ക് നിരോധനമില്ല. സൗഹൃദപരവും കാര്യക്ഷമവുമായ വിമാനത്താവളം എന്ന നിലയില്‍ മുന്നോട്ടു പോകാന്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രതിഞ്ജാബദ്ധമാണെന്ന് ബി.എ.സി ചീഫ് എയര്‍പോര്‍ട്ട് ഓപറേഷന്‍സ് ഓഫീസര്‍ മിഖായേല്‍ മോഹന്‍ബെര്‍ഗര്‍ പറഞ്ഞു. മാത്രമല്ല ഉയര്‍ന്ന സുരക്ഷയും ഉറപ്പാക്കാന്‍ സ്ഥിരതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Loading...

ബാഗേജ് ഹാന്‍ഡ്ലിംഗ് സിറ്റത്തിന്റെ സമഗ്രത ഉറപ്പാക്കാന്‍ പുതിയ നിയമങ്ങള്‍ പിന്തുണയാകും. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എത്തിക്കാനും, വിമാനത്താവള ജീവനക്കാര്‍ക്ക് അവരുടെ ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കുന്നത് സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമാകാനും പുതിയ ബാഗേജ് നയത്തിലൂടെ സാധ്യമാകും. ആകൃതിരഹിതമായ ബാഗേജുകളില്‍ കയറോ ചരടോ ഉപയോഗിച്ച് വരിഞ്ഞിരിക്കുന്നത് കണ്‍വയര്‍ബെല്‍റ്റുകളില്‍ മുട്ടുന്നതിനും യന്ത്രം പ്രവര്‍ത്തനരഹിതമാകുന്നതിനും ഒപ്പം ബാഗേജ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതിനും കാരണമാകുന്നുണ്ട്. ഇത് മറ്റ് യാത്രികരെ അസൗകര്യത്തിലാക്കുന്നുമുണ്ട്. സാധാരണ യാത്രാബാഗുകള്‍, അല്ലെങ്കില്‍ പ്രത്യേകം പായ്ക്ക് ചെയ്ത പെട്ടികളോ ആകുന്നത് ചെക്ക്-ഇന്‍ ഏരിയകളിലെ കാലതാമസം ഒഴിവാക്കാന്‍ കാരണമാകുമെന്നും യാത്രക്കാരോടുള്ള അറിയിപ്പില്‍ പറയുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *