മാറുന്ന കാലാവസ്ഥയില്‍ പാരമ്പര്യ കൃഷി രീതികൾ ഉപേക്ഷിച്ച് ബഹ്റൈനിലെ കർഷകർ

മനാമ∙: ഏതാനും വർഷങ്ങളായി ചൂട് ഉയരുകയും മഴ കുറയുകയും ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു ബഹ്‌റൈനി കർഷകർ പരമ്പരാഗത കൃഷി രീതികൾ ഉപേക്ഷിക്കുന്നത്.  എന്നാൽ ആധുനിക കൃഷിരീതി കാർഷിക ചെലവ് വൻതോതിൽ ഉയർത്തിയതായി കർഷകർ പറയുന്നു.  കാബേജ്, ബ്രൂക്കോളി, പപ്പായ തുടങ്ങിയ ഉൽപന്നങ്ങളാണ് കൃഷിചെയ്യുന്നത്. ഇതിനായി സൃഷ്ടിക്കുന്ന ഗ്രീൻ ഹൗസുകൾ എയർ കണ്ടീഷൻ ചെയ്യേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം ബാധിക്കാതിരിക്കാൻ വാട്ടർ ഫിൽട്ടറിങ് സിസ്റ്റം സ്ഥാപിക്കണം. കനത്ത ചൂടിൽ സാധാരണ രീതിയിൽ ഉണ്ടായിരുന്ന കൃഷിയെല്ലാം കരിഞ്ഞു പോയി. പലതരത്തിലുള്ള രോഗ ബാധയും ഉണ്ടായതായി കർഷകർ പറഞ്ഞു.

ബഹ്‌റൈനിൽ അന്തരീക്ഷോഷ്മാവ് വ ർധിച്ചുകൊണ്ടിരിക്കുന്ന  സാഹചര്യത്തിൽ കർഷക സമൂഹം ആധുനികവൽക്കരണത്തിലേക്കു ചുവടു മാറ്റുകയാണ്. റെക്കോർഡ് ചൂടാണ് ഈ വർഷം വേനലിൽ ബഹ്‌റൈനിൽ അനുഭവപ്പെട്ടത്.
ഏപ്രിൽ‍, ജൂൺ‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ ഏറ്റവും ചൂടുകൂടിയ മാസങ്ങളായിരുന്നു. 1902 നുശേഷമുള്ള ഏറ്റവും ചൂടുകൂടിയ മാസമായിരുന്നു മേയ്.

കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക കർഷകരുടെ മേളയിൽ ആധുനിക രീതിയിലുള്ള കൃഷി സമ്പ്രദായത്തിലൂടെ വികസിപ്പിച്ചെടുത്ത കാർഷിക വിളകളുടെ വൻ ശേഖരമാണു കർഷകർ വിറ്റഴിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *