ബഹ്റൈനിൽ സഹായ ഹസ്തം നീട്ടി മലയാളി; സ്വയം നിരീക്ഷണത്തിന് നിർദേശിച്ചവർക്ക് സൗജന്യം താമസം

മനാമ : ബഹ്റൈനിൽ സ്വയം നിരീക്ഷണത്തിന് നിർദ്ദേശിക്കപ്പെടുന്നവർക്ക് സൗജന്യ താമസ സൗകര്യമൊരുക്കി മലയാളി ബിസിനസ്സുകാരൻ.

ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്ത സ്വദേശികൾക്കും വിദേശികൾക്കും തന്റെ കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും വിട്ടു നൽകുമെന്നു ബഹ്റൈനിൽ ബിസിനസുകാരനായ മുഹമ്മദ് റഫീഖ് പറഞ്ഞു.

ഒന്നിലധികം പേര്‍ ഒരു മുറികളിലായാണ് പൊതുവെ ബഹ്‌റൈനിലെ പ്രവാസികള്‍ താമസിക്കാറുള്ളത്.

നാട്ടിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും ബഹ്റൈനിലെത്തുന്നവരോട് കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ ഇരിക്കാൻ അധികൃതർ ആവശ്യപ്പെടുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനു പ്രയാസം നേരിടുന്നവർക്ക് സാധിക്കുന്നില്ല.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇൗ സാഹചര്യത്തിലാണ് താൻ സഹായവുമായി മുന്നോട്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ബഹ്‌റൈന്‍ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരൻ മുന്നോട്ട് വച്ച പ്രവത്തനങ്ങളിൽ പങ്കാളിയാവുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

അഞ്ഞൂറോളം പേർക്ക് ഐസലേഷൻ സൗകര്യം; ബന്ധപ്പെടാം

അഞ്ഞുറോളം പേരെ ഐസലേഷനില്‍ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഹോട്ടൽ, അപ്പാര്‍ട്ട്‌മെന്റുകൾ എന്നിവ മന്ത്രാലയത്തിന് താത്കാലിക വിട്ടുനല്‍കാൻ തയാറാണെന്നും ഇക്കാര്യം ഉടന്‍ അധികൃതരെ അറിയിക്കുമെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് കമ്പനി മാനേജ്മെന്റുമായി ബന്ധപ്പെടാം: +973 38000274, 38000262, 38000252.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *