ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ചാർട്ടേർഡ് വിമാനം ജുൺ ആദ്യവാരം

മനാമ : അത്യാവശ്യമായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ട ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കായി ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.

പലതരം ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ട ആളുകളുടെ നിലവിലുള്ള സാഹചര്യത്തിലെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്നും ആ ശ്രമം ഫലം കണ്ടത്തിൽ സന്തോഷമുണ്ടെന്നും പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള  മാധ്യമ പ്രവർത്തകരെ അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ബഹറൈനിൽ നിന്നും കൊച്ചിയിലേക്കാണ് വിമാന സർവീസ് ഏർപ്പെടുത്തിയത് . യാത്രാ ചിലവുകൾ വഹിക്കാൻ തയ്യാറുള്ള ആളുകൾ എത്രയും പെട്ടെന്ന് താഴെ കൊടുത്തിരിക്കുന്ന സമാജം പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

ദേവദാസ് കുന്നത്ത്‌ – 39449287

ശരത് നായർ – 39019935

പോൾസൺ – 39165761

കെ.ടി സലിം – 33750999

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *