മാസ്ക് ധരിക്കാതെ പുറത്ത് പോയാൽ കർ‌ശന നടപടി

മനാമ : ബഹ്‌റൈനിൽ ഫെയ്സ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിടിവീഴും. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം ഇന്നലെ പ്രാബല്യത്തിൽ വന്നു.

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായാണ് തീരുമാനം. കടകളിൽ ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിക്കണം. അകലം പാലിക്കുന്നതിലും ശ്രദ്ധവേണം.

മാസ്ക് ധരിക്കാതിരുന്നാൽ 3 മാസംവരെ തടവും 1000– 10000 ദിനാർ വരെ പിഴയും ലഭിക്കുമെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി. മാസ്ക് ധരിക്കണമെന്ന നിർദേശം രോഗവ്യാപനം തടയുന്നതിനാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ക്വാറന്റീൻ ലംഘിക്കുന്നവർക്ക് സമാനമായി മാസ്ക് ധരിക്കാത്തവരെയും കാണേണ്ടിവരും. അങ്ങനെയായാൽ സമാന ശിക്ഷയും ലഭിക്കും.

അതേസമയം വാണിജ്യ-വ്യവസായ മന്ത്രാലയം രാജ്യത്തെ ഫാർമസികളിലും കടകളിലും വിപണനത്തിനായി ഇന്നലെ 10 ലക്ഷം മാസ്കുകൾ എത്തിച്ചു.

വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച ഡോക്ടർക്ക് ക്രിമിനൽ കോടതി ഒരുമാസം ജയിലും 2000 ദിനാർ പിഴയും വിധിച്ചു.

ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും. കോവിഡ് ബാധിത രാജ്യത്ത് നിന്നും ബഹ്‌റൈനിൽ എത്തിയ ഡോക്ടറോട് ക്വാറൻ‌റീനിൽ കഴിയാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. നിയമം പാലിക്കാതെ ഡോക്ടർ ക്ലിനിക്കിൽ എത്തിയതിനെ തുടർന്നാണ് നടപടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *