നിരോധിത മരുന്നുകള്‍ കടത്തി: സൗദിയില്‍ 24 പേര്‍ പിടിയില്‍

റിയാദ്: വ്യത്യസ്ത സംഭവങ്ങളിലായി നിരോധിത മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച 24 പേര്‍ സൗദിയില്‍ പിടിയില്‍. 9 മില്ല്യണ്‍ ആംഫെറ്റമിന്‍ (കാപ്റ്റഗണ്‍) പില്ലുകളാണ് കടത്താന്‍ ശ്രമിക്കുന്നതിനിടെ അന്വേഷണോദ്യോഗസ്ഥര്‍ പിടികൂടിയത്.

ആദ്യ സംഭവത്തില്‍ രണ്ട് സിറിയന്‍ പൗരന്മാരില്‍ നിന്നും 6 മില്ല്യണ്‍ ആംഫെറ്റമിന്‍ ഗുളികകളാണ് പിടിച്ചെടുത്തത്. രണ്ടാമത്തെ സംഭവത്തില്‍ 3 മില്ല്യണ്‍ ആംഫെ്‌റമിന്‍ പില്ലുകളുമായി 11 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 10 പേര്‍ സിറിയന്‍ സ്വദേശികളും ഒരാള്‍ സൗദി പൗരനുമാണ്.

മൂന്നാമത്തെ സംഭവത്തില്‍ 335 കിലോഗ്രാമിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 11 പേരെയാണ് ജസാന്‍, നജ്‌റാന്‍, അസീര്‍ എന്നിവിടങ്ങളിലായി സൗദി ബോര്‍ഡര്‍ ഗാര്‍ഡുമാര്‍ പിടികൂടിയത്.

രാജ്യത്തെ പൗരന്മാരെ ലക്ഷ്യം വച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ തങ്ങള്‍ ജാഗരൂകരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *