‘കാമല്‍ ട്രക്ക് 2018’ അല്‍ ദഫ്‌റയില്‍ തുടങ്ങി

അബുദാബി: മരുഭൂമിയെ അറിഞ്ഞ് ഒട്ടകപ്പുറത്തേറിയുള്ള പൈതൃകസഞ്ചാര യാത്ര ‘കാമല്‍ ട്രക്ക് 2018’ അല്‍ ദഫ്‌റയില്‍ ആരംഭിച്ചു. സാഹസികയാത്രയിയില്‍ പങ്കെടുക്കുന്ന 15 പേരില്‍ ആറുസ്ത്രീകളും ഉള്‍പ്പെടും. യു.എ.ഇ, ഒമാന്‍, യു.കെ, ഫ്രാന്‍സ്, അല്‍ജീരിയ, സിറിയ, പാകിസ്താന്‍, മലേഷ്യ, യുൈക്രന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പങ്കെടുക്കുന്നത്.

Loading...

പിതാമഹന്മാരുടെ ജീവിതസാഹചര്യങ്ങള്‍ പുതുതലമുറയ്ക്ക് മനസ്സിലാക്കാനുള്ള അവസരമാണിത്.  മുന്‍ യാത്രകളില്‍ ജനവാസപ്രദേശങ്ങളോടുചേര്‍ന്ന മരുഭൂമിയിലൂടെയാണ് യാത്ര സംഘടിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഇത്തവണ റബ് അല്‍ ഖൈലി എന്നറിയപ്പെടുന്ന മണല്‍മൂടിയ എംപ്റ്റി ക്വാര്‍ട്ടറിലൂടെയാണ് യാത്ര.

ശൂന്യമായ മരുഭൂമിയിലൂടെയുള്ള 200 കിലോമീറ്റര്‍ യാത്രയടക്കം 500 കിലോമീറ്ററാണ് സംഘം ആകെ താണ്ടുക. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ 26-ന് സംഘം എത്തിച്ചേരും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *