കേരളം പരിഗണിച്ചപ്പോള്‍ കേന്ദ്രം അവഗണിച്ചു…കേന്ദ്ര ബജറ്റില്‍ പ്രവാസികളുടെ പ്രതികരണം

ദുബായ്: പ്രവാസികളെ കാര്യമായി പരിഗണിക്കാത്ത കേന്ദ്ര ബജറ്റിന് ഗള്‍ഫില്‍ നിന്ന് സമ്മിശ്ര പ്രതികരണം. പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന ധനമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലില്ലെന്ന് സാമ്പത്തിക വിദഗ്ധരും വിധിയെഴുതുന്നു. എങ്കിലും ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവുകള്‍ പ്രവാസികള്‍ക്ക് പ്രയോജനകരമാണെന്ന് സാമ്പത്തിക വിദഗ്ധനും മാധ്യമപ്രവര്‍ത്തകനുമായ ഭാസ്‌കര്‍ രാജ് അഭിപ്രായപ്പെടുന്നു.

പ്രവാസികള്‍ മിക്കവരും അവരുടെ നാട്ടിലെ വരുമാനത്തിന് നികുതി കൊടുക്കേണ്ടതും ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യേണ്ടതുമാണ്. അതനുസരിച്ച് വീട്ടുവാടക, ഫിക്‌സഡ് ഡിപോസിറ്റില്‍ നിന്നുള്ള പലിശ വരുമാനം, ഓഹരി വില്‍പനയില്‍ നിന്നു കിട്ടുന്ന ലാഭം തുടങ്ങിയ സ്ഥിര വരുമാനത്തിന് നികുതി കൊടുക്കേണ്ടതാണ്. പേഴ്‌സണല്‍ വരുമാന നികുതിയുടെ പരിധി രണ്ടരലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി വര്‍ധിപ്പിച്ചു.

അതുപോലെ പോസ്റ്റോഫീസ് സേവിങ്‌സ് ബാങ്കുകളിലെ നിക്ഷേപത്തില്‍ നിന്ന് കിട്ടുന്ന പലിശ വരുമാനം 10,000 രൂപയില്‍ അധികമാണെങ്കില്‍ 15% നികുതി കൊടുക്കണമായിരുന്നു. ഈ പരിധി 40,000 രൂപയാക്കി വര്‍ധിപ്പിച്ചു. വീട്ടുവാടക ഇനത്തില്‍ കിട്ടുന്ന വരുമാനം 1,80,000 കൂടുതലാണെങ്കില്‍ നികുതി കൊടുക്കേണ്ടതുണ്ടായിരുന്നു. ആ പരിധിയും 2,40,000 ആക്കി കൂട്ടിയിട്ടുണ്ട്. നാട്ടിലുള്ള വീടു വാടക വരുമാനം നികുതിക്ക് വിധേയമാണെന്നും ഭാസ്‌കര്‍ രാജ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *