യുഎഇയില്‍ മഴയ്ക്ക് സാധ്യത

അബുദാബി : യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്‍ക്ക് സാധ്യതയുള്ളത്.

രാജ്യത്തെ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും അറിയിച്ചിട്ടുണ്ട്. ശനിയാഴ്‍ച രാവിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്‍ധമായിരിക്കും. ശനിയാഴ്‍ച അന്തരീക്ഷ താപനില വീണ്ടും കുറയും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *