കൊവിഡ് 19 ; ഖത്തറില്‍ മരണങ്ങള്‍ ഉയരുന്നു

ദോഹ : ഖത്തറില്‍  24 മണിക്കൂറിനിടെ മരിച്ചത് നാലു പേര്‍. 315 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.

നാലു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 188 ആയി ഉയര്‍ന്നു. 4106 പേരില്‍ നടത്തിയ പരിശോധനയിലാണ് 315 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗസംഖ്യയില്‍ നേരിയ വര്‍ധനയുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

300 ല്‍ താഴെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന രോഗസംഖ്യ.

രോഗവിമുക്തരുടെ എണ്ണം 1,09,993 ആയി. 3,081 പേര്‍ ചികിത്സയിലാണ്. 75 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും.

ഇതുവരെ 5,24,466 പേരില്‍ നടത്തിയ പരിശോധനയില്‍ 1,13,262 പേരാണ് കോവിഡ് ബാധിതര്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *