പ്രവാസികളെ കൊണ്ടുവരാനുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം, പട്ടിക

ദില്ലി : കൊവിഡ് രോഗവ്യാപനത്തിനിടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെയെത്തിക്കാനുള്ള പദ്ധതിയായ വന്ദേഭാരത് മിഷനിൽ മാറ്റം.

വ്യാഴാഴ്ച യുഎഇയിൽ നിന്ന് മാത്രമേ വിമാനങ്ങൾ എത്തൂ. രണ്ടും കേരളത്തിലേക്കായിരിക്കും. അതായത് പ്രവാസികളുമായി വ്യാഴാഴ്ച സംസ്ഥാനത്തേക്ക് രണ്ട് വിമാനം മാത്രമേ ഉണ്ടാകൂ എന്ന‍ർത്ഥം.

റിയാദ് കോഴിക്കോട് വിമാനം വെള്ളിയാഴ്ചത്തേക്കും, ദോഹ കൊച്ചി സര്‍വ്വീസ് ശനിയാഴ്ചത്തേക്കും മാറ്റി. കണ്ണൂരിലേക്കും വിമാനം അനുവദിച്ചു.

അമേരിക്കയിൽ നിന്നും ലണ്ടനിൽ നിന്നുമുള്ള സർവീസുകൾ ശനിയാഴ്ച മാത്രമേ തുടങ്ങൂ. കേരളത്തിലേക്ക് ആകെ 15 സർവീസുകളാണ് ഉണ്ടാവുകയെന്ന് പട്ടിക പരിശോധിച്ചാൽ വ്യക്തമാകുന്നു.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ സർവീസ് മെയ് 09-നാണ്. കണ്ണൂരിലേക്കുള്ള വിമാനം മെയ് 12-നാണ്.

സാമൂഹിക അകലം പാലിച്ച് പരമാവധി 177 യാത്രക്കാർക്ക് മാത്രം യാത്ര ചെയ്യാനാകുന്ന ബോയിംഗ് B737-800NG വിമാനത്തിലാണ് പ്രവാസികളെ തിരികെ എത്തിക്കുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

എല്ലാം എക്കണോമിക് ക്ലാസ് സീറ്റുകളാകും. അതിന്‍റെ വിശദാംശങ്ങൾ ഇങ്ങനെയാണ്: (എല്ലാ സമയക്രമവും പ്രാദേശികസമയക്രമം അനുസരിച്ചാണ്)

വ്യാഴാഴ്ച (07 മെയ് 2020) കൊച്ചിയിൽ നിന്ന് 12.30-ഓടെ പുറപ്പെട്ട് അബുദാബിയിൽ 15.15-ന് എത്തുന്ന വിമാനം അവിടെ നിന്ന് 16.15-ന് തിരിച്ച് കൊച്ചിയിൽ വൈകിട്ട് 21.40-ന് എത്തിച്ചേരും.

കോഴിക്കോട് നിന്ന് 13.20-ന് പുറപ്പെട്ട് 16.00-ന് ദുബായിൽ എത്തുന്ന വിമാനം തിരികെ ദുബായിൽ നിന്ന് 17.00-ന് പുറപ്പെട്ട് കോഴിക്കോട്ട് 22.30-ന് എത്തും.

വെള്ളിയാഴ്ച (08 മെയ് 2020) – തിരുവനന്തപുരത്ത് നിന്ന് 13.00 മണിക്ക് പുറപ്പെട്ട് ബഹ്റിനിൽ 15.30-ന് എത്തുന്ന വിമാനം ബഹ്റിനിൽ നിന്ന് 16.30-ന് പുറപ്പെട്ട് കൊച്ചിയിൽ 23.30-ന് എത്തും.

അന്ന് തന്നെ ദുബായിൽ നിന്ന് ചെന്നൈയിലേക്ക് രണ്ട് വിമാനങ്ങളുണ്ടാകും.

ശനിയാഴ്ച (09 മെയ് 2020) – കൊച്ചിയിൽ നിന്ന് 16.00 മണിക്ക് പുറപ്പെട്ട് ദോഹയിൽ 18.05-ന് എത്തുന്ന വിമാനം ദോഹയിൽ നിന്ന് 19.05-ന് പുറപ്പെട്ട് കൊച്ചിയിൽ പുലർച്ചെ 1.40-ന് എത്തും.

കൊച്ചിയിൽ നിന്ന് 10 മണിക്ക് പുറപ്പെട്ട് കുവൈറ്റിൽ 12.45-ന് എത്തുന്ന വിമാനം കുവൈറ്റിൽ നിന്ന് 13.45-ന് പുറപ്പെട്ട് കൊച്ചിയിൽ 21.15-ന് എത്തും.

കൊച്ചിയിൽ നിന്ന് 13.00- മണിക്ക് പുറപ്പെട്ട് മസ്കറ്റിൽ 15.15-ന് എത്തുന്ന വിമാനം, മസ്കറ്റിൽ നിന്ന് 16.15-ന് പുറപ്പെട്ട് കൊച്ചിയിൽ രാത്രി 20.50-ന് എത്തും.

ദില്ലിയിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെടുന്ന വിമാനം ഷാർജയിൽ 14.15-ഓടെ എത്തും. അവിടെ നിന്ന് 15.15-ന് പുറപ്പെട്ട് 20.50-ന് ലഖ്നൗവിൽ എത്തും. അവിടെ നിന്ന് 21.40-ന് പുറപ്പെട്ട് ദില്ലിയിൽ 22.45-ന് എത്തും.

അന്ന് തന്നെ ക്വാലലംപൂരിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് ഒരു വിമാനമുണ്ട്.

ഞായറാഴ്ച (10 മെയ് 2020) – ഉച്ചയ്ക്ക് 13 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് ദോഹയിൽ 14.35-ഓടെ എത്തുന്ന വിമാനം ദോഹയിൽ നിന്ന് 15.35-ഓടെ പുറപ്പെട്ട് തിരുവനന്തപുരത്ത് 22.45-ന് എത്തും. ഇവിടെ ഇത് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടേക്ക് പോവില്ല.

കൊച്ചിയിൽ നിന്ന് 13 മണിക്ക് ക്വാലലംപൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 19.40-ഓടെ ക്വാലലംപൂരിലെത്തും, അവിടെ നിന്ന് 20.40-ഓടെ പുറപ്പെട്ട്, കൊച്ചിയിൽ 21.35-ഓടെ എത്തും.

അന്ന് തന്നെ തിരുച്ചിറപ്പള്ളിയിൽ നിന്ന് സിംഗപ്പൂരിലേക്ക് വിമാനമുണ്ട്.

തിങ്കളാഴ്ച (11 മെയ് 2020) – രുവനന്തപുരത്ത് നിന്ന് 13 മണിക്ക് പുറപ്പെട്ട് 15.30-ന് ബഹ്റിനിൽ എത്തുന്ന വിമാനം 16.30-ന് ബഹ്റിനിൽ നിന്ന് കോഴിക്കോട്ടേക്കാണ് 23.20-ന് എത്തുക. ഇത് കോഴിക്കോട് സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്ക് പോകില്ല.

കൊച്ചിയിൽ നിന്ന് 11 മണിക്ക് ദുബായിലേക്ക് പുറപ്പെടുന്ന വിമാനം 13.45-ന് അവിടെ എത്തും. ദുബായിൽ നിന്ന് 14.45-ന് പുറപ്പെട്ട് കൊച്ചിയിൽ തിരികെ 20.10-ന് എത്തും.

അന്ന് തന്നെ ക്വാലലംപൂരിൽ നിന്ന് ചെന്നൈയ്ക്ക് വിമാനമുണ്ട്.

ചൊവ്വാഴ്ച (12 മെയ് 2020) – മംഗലാപുരത്ത് നിന്ന് 11 മണിയോടെ ദുബായ്ക്ക് പുറപ്പെടുന്ന വിമാനം അവിടെ ഉച്ചയ്ക്ക് 13 മണിയോടെ എത്തും. അവിടെ നിന്ന് 14.00 മണിക്ക് പുറപ്പെട്ട് കണ്ണൂരിൽ 19.10-ന് എത്തും. ഇവിടെ നിന്ന് 20.10-ന് മംഗലാപുരത്തേക്ക് തിരികെ പോകും.

കൊച്ചിയിൽ നിന്ന് 13 മണിക്ക് ക്വാലലംപൂരിലേക്ക് പുറപ്പെടുന്ന വിമാനം അവിടെ 19.40-ന് എത്തും. അവിടെ നിന്ന് 20.40-ന് പുറപ്പെട്ട് കൊച്ചിയിൽ തിരികെ 22.15-ന് എത്തും.

കൊച്ചിയിൽ നിന്ന് 10.30-ന് രാവിലെ സിംഗപ്പൂരേക്ക് പുറപ്പെടുന്ന വിമാനം 17.45-ന് അവിടെ എത്തും, അവിടെ നിന്ന് 18.45-ന് പുറപ്പെടുന്ന വിമാനം ആദ്യം വരിക ബംഗളുരുവിലേക്കാണ്. ബംഗളുരുവിൽ 21.00 മണിക്ക് ലാൻഡ് ചെയ്ത് 21.45-ന് അവിടെ നിന്ന് പുറപ്പെട്ട് വീണ്ടും കൊച്ചിയിൽ 22.50-ന് എത്തും.

അന്ന് തന്നെ മസ്കറ്റിൽ നിന്ന് ചെന്നൈയ്ക്ക് വിമാനമുണ്ട്.

ബുധനാഴ്ച (13 മെയ് 2020) –  കോഴിക്കോട്ട് നിന്ന് രാവിലെ 10.30ന് പുറപ്പെടുന്ന വിമാനം കുവൈറ്റിൽ 12.55-ന് എത്തും. അവിടെ നിന്ന് 13.55-ന് നാട്ടിലേക്ക് പുറപ്പെടുന്ന വിമാനം കോഴിക്കോട്ട് 21.15-ന് എത്തും.

അന്ന് തന്നെ ദുബായിൽ നിന്ന് അമൃത്സറിലേക്കും ദില്ലിയിൽ നിന്നും വിമാനമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *