കോവിഡ് ; സൗദിയില്‍ പ്രതിദിന കേസില്‍ വന്‍ വര്‍ധന

റിയാദ്  :  സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആയിരത്തില്‍ താഴെയായി തുടരുകയായിരുന്ന കണക്ക് ഇന്ന് വീണ്ടും മുകളിലായി.

എന്നാല്‍ കൊവിഡ് മുക്തി ആയിരത്തിന് താഴെയാവുകയും ചെയ്തു.

24 മണിക്കൂറിനിടെ 1020 പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്.

908 പേര്‍ക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു.

രാജ്യത്ത് ഇതുവരെ ആകെ 4,29,389 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതില്‍ 4,13,010 പേര്‍ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 7,111 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,268 പേര്‍ ചികിത്സയില്‍ കഴിയുന്നു.

ഇവരില്‍ 1,352 പേരുടെ നില ഗുരുതരമാണ്.

ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു.

മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.

രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 342, മക്ക 276, കിഴക്കന്‍ പ്രവിശ്യ 133, മദീന 56, അസീര്‍ 55, ജീസാന്‍ 48, അല്‍ഖസീം 28, തബൂക്ക് 26, നജ്‌റാന്‍ 16, ഹായില്‍ 14, അല്‍ബാഹ 14, വടക്കന്‍ അതിര്‍ത്തി മേഖല 9, അല്‍ജൗഫ് 3.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *