ഖത്തറില്‍ 174 പേര്‍ക്ക് കോവിഡ് 

ദോഹ :  ഖത്തറില്‍ കോവിഡ്-19 പോസിറ്റീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.

24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത് വിദേശങ്ങളില്‍ നിന്നെത്തിയ 35 പേരുള്‍പ്പെടെ 174 പേര്‍ക്ക്. സുഖം പ്രാപിച്ചവരുടെ പട്ടികയിലേക്ക് 186 പേര്‍ കൂടി.

പുതിയ കോവിഡ്-19 മരണങ്ങളില്ലാതെ അഞ്ചു ദിനങ്ങളാണ് രാജ്യം പിന്നിട്ടത്. നിലവില്‍ 2,727 പേരാണ് ചികിത്സയിലുള്ളത്.

സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,34,100 എത്തി.

8,106 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയ്ക്ക് വിധേയമാക്കിയവരുടെ എണ്ണം 10,75,890 ആയി. ഇവരില്‍ 1,37, 062 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 235.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *