ഒമാനില്‍ ഇന്ന്‍ 2006 പേര്‍ക്ക് കോവിഡ് ; 72 മണിക്കൂറിനിടെ 37 മരണം

മസ്‍കത്ത് :  ഒമാനില്‍ 72 മണിക്കൂറിനിടെ 37 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2006 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കിയത്.

ഒമാനില്‍ ഇതുവരെ 2,01,350 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇവരില്‍ 1,84,647 പേര്‍ രോഗമുക്തരായി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 92 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഇതുവരെ 2,120 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 84 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

ഇവരടക്കം ആകെ 752 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇവരില്‍ 275 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *