കുവൈത്തില്‍ ഇന്ന് 729 പേര്‍ക്ക് കൂടി കൊവിഡ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് 729 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,14,744 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേര്‍ കൂടി മരിച്ചതോട ആകെ മരണ സംഖ്യ 690 ആയി.

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 7559 പേരാണ്. ഇവരില്‍ 136 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

പുതിയതായി രാജ്യത്ത് 8,014 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതോടെ ഇതുവരെ രാജ്യത്ത് നടത്തിയ കൊവിഡ് പരിശോധനകളുടെ എണ്ണം 8,17,505 ആയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 649 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ  1,06,495 പേരാണ്  ഇതുവരെ രോഗമുക്തരായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *