കോവിഡ് ; ഇന്ത്യൻ ജനതക്ക് സഹായവുമായി വീണ്ടും കുവൈത്ത്

കുവൈത്ത് സിറ്റി  :   പ്രാണവായു തേടുന്ന ഇന്ത്യൻ ജനതക്കായി ഓക്സിജൻ തേടിയുള്ള ദൗത്യത്തിൻ‌റെ ഭാഗമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കഴിഞ്ഞ 2 ദിവസങ്ങളിലായി കുവൈത്തിൽ പറന്നിറങ്ങി.

കാലി ടാങ്കുകളായിരുന്നു അവ നിറയെ.

കുവൈത്തിൽനിന്ന് ദ്രവീകൃത മെഡിക്കൽ ഓക്സിജൻ നിറച്ച് പ്രസ്തുത ടാങ്കുകൾ കപ്പൽ മാർഗം ഇന്ത്യയിൽ എത്തിക്കും.

ഇന്ത്യയിൽ നിന്നെത്തിയ ഐ‌എൻ‌എസ് ഷർദുൽ എന്ന യുദ്ധക്കപ്പലിൽ ടാങ്കുകളിലും സിലിണ്ടറുകളിലുമായി 200 മെട്രിക്ക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ നിറച്ചുകഴിഞ്ഞു.

ഇന്ത്യയിൽ ഓക്സിജൻ ക്ഷാമം അനുഭവിക്കുന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സഹായഹസ്തം നീട്ടിയ രാജ്യങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്താണ് കുവൈത്ത്.

പ്രഖ്യാപനത്തിൻ‌റെ ചൂടാറും മുൻപെ കുവൈത്തിൽനിന്ന് വിമാനമാർഗം ഓക്സിജനും മറ്റ് ചികിത്സാ ഉപകരണങ്ങളും ഡൽഹിയിൽ എത്തിക്കുകയും ചെയ്തു.

ഇന്ത്യ അയച്ച 3 യുദ്ധക്കപ്പലുകളിൽ ഓക്സിജൻ സിലിണ്ടറുകളും കൺസൻ‌ട്രേറ്ററുകളും മറ്റു മംഗളൂരുവിലും എത്തിച്ചു.

ഇന്ത്യയിൽ നിന്ന് കൂടുതൽ കാലി ടാങ്കുകൾ എത്തുന്നതോടെ വലിയ തോതിൽ ഓക്സിജൻ നൽകാൻ കുവൈത്ത് സന്നദ്ധമാണ്.

അതിൻ‌റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേന വിമാനം കുവൈത്തിൽ കാലി ടാങ്കുകൾ എത്തിച്ചത്.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദ പാതയിൽ പുതിയ പാലമായിരിക്കയാണ് ഓക്സിജൻ വിതരണം.

കുവൈത്ത് സർക്കാർ സംവിധാനം വഴിയും ഇന്ത്യൻ സമൂഹത്തിൻ‌റെ സഹകരണത്തിലും ഇന്ത്യയിലേക്ക് ഓക്സിജൻ എത്തിക്കുന്നുണ്ട്.

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ക്രിയാത്മകമായ രീതിയിലുള്ള ഇടപെടലുകൾ പ്രവർത്തനം സുഗമമാക്കുന്നു.

അതിനിടെ 75 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും 1,000 ഓക്സിജൻ സിലിണ്ടറുകളുമായി കുവൈത്തിൽ നിന്നുള്ള കപ്പൽ മുംബൈയിലെ നവ ശിവ തുറമുഖത്ത് എത്തി.

3 സെമി ട്രെയ്‌ലറുകളിലായാണ് അവ എത്തിച്ചത്.

കുവൈത്തിൻ‌റെ ഭാഗത്തുനിന്നുമുണ്ടായ സഹകരണത്തിന് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനും കുവൈത്ത് സർക്കാരിനും വിദേശമന്ത്രാലയം വക്താവ് അരിന്ദം ബക്ഷി ട്വിറ്ററിൽ അഭിനന്ദനം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *