ഒമാനില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു ; തീവ്രപരിചരണ വിഭാഗങ്ങള്‍ നിറയുന്നു

മസ്‌കത്ത് :  ഒമാനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതുമൂലം ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങള്‍ നിറയുവെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി.

ഞായറാഴ്ച 210 രോഗികളാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത് സംഭവിക്കുന്നത്.

സാമ്പത്തിക മേഖലയുടെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. എന്നാല്‍, സുരക്ഷാ മുന്‍കരുതലുകല്‍ സ്വീകരിക്കാന്‍ സ്ഥാപനങ്ങള്‍ തയാറാകണം. കോവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണം.

മൂന്ന് ദിവസത്തിനിടെ 45 മരണങ്ങളാണ് സംഭവിച്ചതെന്നും  ചികിത്സാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് കൂടുതല്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും  മന്ത്രി പഞ്ഞു

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *