സൗദി അറേബ്യയില്‍ പുതുതായി 483 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

റിയാദ് : സൗദി അറേബ്യയില്‍ പുതുതായി 483 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി . 1009 രോഗികള്‍ സുഖം പ്രാപിച്ചു.

27 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ ആകെ പോസിറ്റീവ് കേസുകള്‍  329754ഉം ആകെ രോഗമുക്തി 310439ഉം ആയി.

ആകെ മരണസംഖ്യ 4485 ആണ്. രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14830 ആയി കുറഞ്ഞു. അതില്‍ 1138 പേരുടെ നില ഗുരുതരമാണ്.

രാജ്യത്തെ രോഗമുക്തി നിരക്ക് 94.1 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. റിയാദ് 3, ജിദ്ദ 5, മക്ക 2,  ദമ്മാം 1, ത്വാഇഫ് 3, ബുറൈദ 2, അബഹ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, തബൂക്ക് 1, ജീസാന്‍ 2, ബെയ്ഷ് 1, ബീഷ 1, അബ്‌ഖൈഖ് 1, അല്‍ബാഹ 1, അഹദ് മസറ 1  എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 64. മക്ക 42,  ഹുഫൂഫ് 41, റിയാദ് 30, മദീന 23, ദഹ്‌റാന്‍ 22, യാംബു 19, ദമ്മാം 17, ജുബൈല്‍ 12, മുബറസ് 11, ഹാഇല്‍ 10, ബല്‍ജുറഷി 9, മഹായില്‍ 9, ജീസാന്‍ 9 എന്നിങ്ങനെയാണ്  പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച 40,033 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ  നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,049,949 ആയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *