കോവിഡ്: സാമ്പത്തിക പ്രതിസന്ധി ഏറ്റവും കുറവ് ഖത്തറില്‍

ദോഹ : ജി.സി.സി രാജ്യങ്ങളിൽ കോവിഡ്–19നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കുറവ് ഖത്തറിലാണെന്ന് അന്താരാഷ്​ട്ര നാണയനിധി (ഐ.എം.എഫ്​).

കോവിഡ്–19 മഹാമാരി കാരണം ആഗോള തലത്തിൽ മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സാമ്പത്തിക മുന്നേറ്റത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്​.

അന്താരാഷ്​ട്ര നാണയനിധിയുടെ വേൾഡ് ഇകണോമിക് ഔട്ട്​ലുക്കിൻറ പുതിയ പതിപ്പിലാണ്​ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്​.കോവിഡ്–19 കാരണം ഖത്തറി‍െൻറ സമ്പദ് വ്യവസ്​ഥയിൽ 4.5 ശതമാനം ഇടിവ് വരാനിടയുണ്ട്​.

എന്നാൽ, മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവായിരിക്കും.

ഖത്തർ സമ്പദ്​വ്യവസ്​ഥയിൽ 4.5 ശതമാനം ഇടിവ് ഉണ്ടാകാനിടയുണ്ടെന്നും എന്നാൽ ഏപ്രിൽ മാസത്തിൽ ഇത് 4.3 ശതമാനമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ബഹ്റൈൻ സമ്പദ് വ്യവസ്​ഥ 4.9 ശതമാനം ചുരുങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.അന്താരാഷ്​ട്ര വളർച്ച 4.4 ശതമാനം മുരടിപ്പിക്കാൻ ഇതിടയാക്കും.

കോവിഡ്​ കാരണം വളർന്നു വരുന്ന നിരവധി വിപണികൾക്കാണ് ക്ഷീണം സംഭവിച്ചത്. കോവിഡ്–19 പ്രതിസന്ധിയും എണ്ണ വിലയിലുണ്ടായ വലിയ ഇടിവുമാണ് സമ്പന്നമായ ഗൾഫ് സമ്പദ് വ്യവസ്​ഥക്ക് വലിയ ആഘാതമായത്.

ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ അടുത്ത വർഷത്തോടെ സാമ്പത്തിക വളർച്ചയിലേക്ക് തിരികെയെത്തും.

സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുമായും ബന്ധപ്പെട്ട പൂർവ പ്രവചനങ്ങൾ അന്താരാഷ്​ട്ര നാണയനിധി പരിഷ്കരിക്കുകയും ചെയ്തു.

85 ശതമാനം രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ച പൂജ്യം ശതമാനമായിരിക്കും.ആഗോളതലത്തിൽ ആരോഗ്യ, സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

ജനങ്ങളുടെയും സാമ്പത്തിക, ധനകാര്യ വ്യവസ്​ഥകളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *