വധശിക്ഷ ; മകന്‍റെ ഘാതകന് മാപ്പുനല്‍കി പിതാവ്

റിയാദ്   :   സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് മകന്റെ ഘാതകന് മാപ്പുനല്‍കി പിതാവ്.

വടക്കന്‍ സൗദിയിലെ തബൂക്കിലാണ് സംഭവം.

നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കലഹത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വിധി പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച ഇയാളുടെ വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു.

തിങ്കളാഴ്ച രാവിലെ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് വെച്ചാണ് പ്രതിയായ സൗദി യുവാവിന്, കൊല്ലപ്പെട്ടയാളുടെ പിതാവ് അവ്വാദ് സുലൈമാന്‍ മാപ്പുനല്‍കിയത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിക്ക് മാപ്പുനല്‍കുന്നതായി അവ്വാദ് സുലൈമാന്‍ അറിയിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *