ഇന്ത്യന്‍ അംബാസഡര്‍ ആയി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു

ദോഹ : ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ആയി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സൗദ് അല്‍ മുറൈഖിയുമായി നടന്ന കൂടിക്കാഴ്ചയില്‍ അധികാരപത്രം കൈമാറി.

പുതിയ ദൗത്യത്തില്‍ ആശംസ അറിയിച്ചതിനൊപ്പം ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പൂര്‍ണ പിന്തുണയും വിദേശകാര്യ സഹമന്ത്രി ഉറപ്പ് നല്‍കി.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഡോ.ദീപക് മിത്തല്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ആയി ചുമതലയേറ്റത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ രാജ്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഡോ. ദീപക് മിത്തല്‍ ഇന്ത്യയുടെ മികച്ച നയതന്ത്രജ്ഞരില്‍ ഒരാളാണ്.

സ്ഥാനമൊഴിഞ്ഞ മുന്‍ അംബാസഡര്‍ പി. കുമരന്‍ ഖത്തറിലെ സേവന കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ആയാണ് സ്ഥാനമേറ്റത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *