ഡെങ്കിപ്പനിയില്‍ വിറച്ച് ഒമാന്‍ പ്രവാസികള്‍….

ഡെങ്കിപ്പനി പേടിയില്‍ ആശങ്കയുണര്‍ത്തി ഒമാന്‍. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുകയാണ്. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം.

Loading...

മസ്‌കത്ത് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം കൊതുക് നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

ക്യാമ്പയിനില്‍ വീടുകളിലെ സന്ദര്‍ശനം പ്രധാനമാണെന്നും റെക്കോര്‍ഡ് സമയംകൊണ്ട് പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ സൗദി പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *