അതിര്‍ത്തി വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്ത്; 94 പേര്‍ അറസ്റ്റില്‍

റിയാദ് :  അതിര്‍ത്തി വഴി സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 94 പേരെ സൈനികര്‍ അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാസനേ വക്താവ് ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി അറിയിച്ചു.

75 പേര്‍ ജിസാനില്‍ നിന്നും 13 പേര്‍ അസീര്‍ പ്രവിശ്യയില്‍ നിന്നും ആറുപേര്‍ നജ്‌റാനില്‍ നിന്നുമാണ് പിടിയിലായത്.

ജിസാനില്‍ അറസ്റ്റിലായവരുടെ പക്കല്‍ നിന്നും 974 കിലോ ഹാഷിഷും 37.5 ടണ്‍ ഖാത്തും അസീര്‍ പ്രവിശ്യയില്‍ അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് 265 കിലോ ഖാത്തും നജ്‌റാനില്‍ പിടിയിലായവരില്‍ നിന്ന് 88 കിലോ ഹാഷിഷും പിടികൂടി.

തബൂക്കില്‍ മയക്കുമരുന്ന് പ്രതികള്‍ കടത്താന്‍ ശ്രമിച്ച 12,912 ലഹരിഗുളികകളും സൈന്യം പിടികൂടി.

മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി ലെഫ്.കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *