പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത,ദുബായിയില്‍ വീടുവാടക കുറയുന്നു,പത്ത് മുതല്‍ 20 ശതമാനം വരെ കുറയുമെന്നു സൂചന

ദുബായ് : ദുബായിയില്‍ വീട്ടുവാടക കുറയുന്നു. ദുബായ് റിയല്‍ എസ്റ്റേറ്റ് അതോറിറ്റി പുറത്തിറക്കിയ 2018 വര്‍ഷത്തേക്കുള്ള വാടക സൂചികയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പത്ത് മുതല്‍ 20 ശതമാനം വരെ കുറയുമെന്നാണ് കണക്ക്.

വണ്‍ ബെഡ്റൂം ഫ്ലാറ്റുകള്‍ക്കാണ് വാടക കുറയുന്നത് എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമാകും. ഫ്രീഹോള്‍ഡ് മേഖല, ബര്‍ദുബൈ, ദേര എന്നിങ്ങനെ മൂന്നായി തിരിച്ചാണ് വാടക സൂചിക. ദേര അബൂഹൈലില്‍ വാര്‍ഷിക വാടക ശരാശരി 40,000 ദിര്‍ഹത്തില്‍ നിന്ന് 36,000 ദിര്‍ഹമായി കുറയും. അവീറില്‍ 30000 ദിര്‍ഹമുണ്ടായിരുന്ന വണ്‍ ബെഡ്റൂം ഫ്ലാറ്റ് വാടക 22,000 ലേക്ക് എത്തിയിട്ടുണ്ട്. 2 ബെഡ് റൂം ഫ്ലാറ്റുകളുടെ വിലയില്‍ കാര്യമായ കുറവില്ല. റിയല്‍ എസ് റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സൂചിക അനുസരിച്ചാണ് രാജ്യത്ത് വാടക നിരക്ക് കണക്കുന്നത്. നിലവിലെ വാടക ആ പ്രദേശത്തെ അതേതരം കെട്ടിടങ്ങളുടെ ശരാശരി വാടകയേക്കാള്‍ പത്തു ശതമാനത്തില്‍ താഴെയാണെങ്കില്‍ വാടക ഉയര്‍ത്താന്‍ സാധിക്കില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *