സൗദിയില്‍ ഇന്ന് മുതല്‍ കാലാവസ്ഥാ മാറ്റം..മുന്നറിയിപ്പ്

റിയാദ് : സൗദിയില്‍ ഇന്ന് മുതല്‍ കാലാവസ്ഥാ മാറ്റം. ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ കനത്ത ചൂട് അനുഭവപ്പെടും. 49 ഡിഗ്രി വരെയെത്തും പരമാവധി ചൂട്. ഈ മാസം പതിനഞ്ച് മുതല്‍ വെയില്‍ നേരിട്ട് കൊള്ളുന്ന ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Loading...

വരണ്ട കാലാവസ്ഥ ശക്തമാവുകയാണ് സൗദിയുടെ പ്രധാന ഭാഗങ്ങളില്‍. നാല്‍പത്തി അഞ്ച് ഡിഗ്രി പിന്നിടും നാളെ മുതല്‍ താപനില. ഏറ്റവും കുറഞ്ഞ താh നില മുപ്പത് ഡിഗ്രി സെല്‍ഷ്യസാകും. 49 ഡിഗ്രി വരെയെത്തും ഇത്തവണ താപനില. ഇതിനാല്‍ ഈ മാസം 15 മുതല്‍ സെപ്ത്ംബര്‍ പതിനഞ്ച് വരെ ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണമുണ്ട്. ഉച്ചക്ക് 12 മുതല്‍ 3 മണി വരെ ഈ കാലയളവില്‍ സൂര്യന് താഴെ ജോലിയെടുപ്പിക്കുന്നത് നിയമലംഘനമാണ്. വരുന്ന 20 ദിവസങ്ങളില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. ഹജ്ജും കൊടു ചൂടിലാകും ഇത്തവണ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *