ഒമാനിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഇ-പേയ്മെന്റ് സംവിധാനം ഇന്നുമുതല്‍

മസ്‌കറ്റ്: ഒമാനിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ തിങ്കളാഴ്ച ഇ-പേയ്മെന്റ് സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം. പൊതുമേഖല സ്ഥാപനങ്ങള്‍, ഇ-ഗവണ്‍മെന്റ് സേവനത്തിലേക്കു മാറുകയെന്ന ദേശീയപദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ കാഷ്ലെസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായി 2016 ഒക്ടോബര്‍ മുതല്‍ ആസ്?പത്രികളില്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനത്തിന് തുടക്കം കുറിച്ചിരുന്നു. ഇതോടൊപ്പം നേരിട്ട് പണം അടക്കാനുള്ള സംവിധാനവും അനുവദിച്ചു.

ഈ സൗകര്യമാണ് തിങ്കളാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും പ്രധാന സര്‍ക്കാര്‍ ആസ്പത്രികളും കാര്‍ഡുകളിലൂടെ മാത്രമേ പണമിടപാടുകള്‍ സ്വീകരിക്കുകയുള്ളൂ. ആസ്?പത്രിയില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ ബാങ്ക് കാര്‍ഡ് കരുതണമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ആരോഗ്യ പരിചരണകേന്ദ്രങ്ങളും ഇ-പേയ്മെന്റുവഴി പണം സ്വീകരിക്കുവാന്‍ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *