വ്രതാനുഷ്ടാനത്തിന്റെ നാളുകള്‍ക്ക് വിട…എല്ലാ വായനക്കാര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍

ഒരു മാസത്തെ വൃതാനുഷ്ഠാനത്തിന്‌ പരിസമാപ്തി കുറിച്ച് ഇസ്ലാംമത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങി. മാസ പിറവി കാണാത്തതിനാല്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഇത്തവണ പെരുന്നാളിന് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നിപ ഭീതി പെരുന്നാള്‍ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. നിപ വാര്‍ത്തകള്‍ വീണ്ടും വരുന്നെങ്കിലും മുന്നൊരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ ഇത്തവണ പതിവുപോലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കും.

പാവപ്പെട്ടവര്‍ക്ക് ഫിത്തര്‍ സക്കാത്ത് എന്ന പേരില്‍ അരി വിതരണം നടത്തിയ ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമാസ്‌ക്കാരത്തിനത്തുന്നത്. ഈദുല്‍ ഫിത്തര്‍ എന്നു ചെറിയ പെരുന്നാള്‍ അറിയപ്പെടാനും ഇതാണ് കാരണം. വലിപ്പ ചെറുപ്പമില്ലാതെ ഓരോ വ്യക്തിയും ധാന്യ വിതരണം നടത്തേണ്ടത് വിശ്വാസിയുടെ നിര്‍ബന്ധിത ബാധ്യതയാണ്.

ജാതി മത ഭേതമന്യെ എല്ലാവരും സ്നേഹം കൈമാറിയും വിരുന്നൂട്ടിയും ആഘോഷിക്കുന്ന പെരുന്നാള്‍ മതസൗഹാര്‍ദ്ദത്തിന്റെ വിളംബരം കൂടിയാണ്. റമസാന്‍ നോമ്പിന്റെ ചൈതന്യവും ആത്മശുദ്ധിയും സ്വരുകൂട്ടിയാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങുന്നത്. വ്രതം സമ്മാനിച്ച പരിശുദ്ധി വരുന്ന ഒരു വര്‍ഷക്കാലം ജീവിതത്തില്‍ പുലര്‍ത്തേണ്ടതിന്റെ പ്രതിജ്ഞ പുതുക്കല്‍ കൂടിയാണ് ഈദുല്‍ ഫിത്തര്‍.

ഒരു മാസക്കാലത്തെ റംസാന്‍ വ്രതത്തിന് വിടപറഞ്ഞ് വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള വിശ്വാസികള്‍ക്ക് ഇന്ന് സ്നേഹത്തിന്റെയും സഹനത്തിന്റെയും പെരുന്നാള്‍. യുഎഇ, സൗദി അറേബ്യ, ഖത്തര്‍,ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് ഇന്ന് പെരുന്നാള്‍.

ഇവിടങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ മാസപ്പിറവി ദൃശ്യമായി. രാത്രിയോടെ വിവിധ മതകാര്യ വകുപ്പുകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. രാവിലെ തന്നെ ഈദ് ഗാഹുകളിലും വെച്ചും പള്ളികളില്‍ വെച്ചും പെരുന്നാള്‍ നമസ്‌കാരം നടക്കും. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയാവും വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുക.

കേരളത്തില്‍ ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍. കേരളത്തില്‍ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാതായതോടെ ഇന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കുകയും ബുധനാഴ്ച ശവ്വാല്‍ ഒന്നായിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *