ദുബായ് മുനിസിപ്പാലിറ്റിയില്‍ ടോക്കണെടുക്കാന്‍ എമിറേറ്റ്സ് ഐഡി

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ ഓഫീസുകളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്ന ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ എമിറേറ്റ്സ് ഐഡി വഴി ടോക്കണ്‍ ലഭിക്കും. ടോക്കണ്‍ നല്‍കുന്ന യന്ത്രത്തിന് മുകളില്‍ എമിറേറ്റ്സ് ഐഡി കാണിച്ചാല്‍ ഉപയോക്താവിന്റെ ഫോണില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ടോക്കണിന്റെ നമ്പര്‍ എസ്.എം.എസ്. സന്ദേശമായി ലഭിക്കും. കടലാസ് രഹിത ടോക്കണ്‍ എന്ന ആശയത്തിന് ഈ നീക്കം സഹായമാകും. മാത്രമല്ല ഉപയോക്താവിനെ കൃത്യമായി മനസ്സിലാക്കാന്‍ സുരക്ഷ സംവിധാനങ്ങള്‍ക്ക് കഴിയുകയും ചെയ്യും.

Loading...

ഉപയോക്താക്കളുടെ ആവശ്യങ്ങളും മുന്‍ഗണനകളും താത്പര്യങ്ങളും മനസ്സിലാക്കി ഡാറ്റാബേസ് രൂപവത്കരിക്കാനും പ്രവര്‍ത്തിപ്പിക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ ടോക്കണ്‍ സംവിധാനം ഫലപ്രദമാകുമെന്ന് അല്‍ കിഫാഫ് സെന്റര്‍ മേധാവി നൂറ അല്‍ സവല്‍ഹി പറഞ്ഞു. അടുത്താഴ്ച മുതല്‍ മുനിസിപ്പാലിറ്റിയുടെ കിഫാഫ്, ഹട്ട സെന്ററുകളില്‍ ഇത് പ്രാബല്യത്തില്‍ വരും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *