മസ്‌കത്തില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; പ്രവാസി തൊഴിലാളി കുടുങ്ങി

മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു. സംഭവത്തില്‍ വിദേശ തൊഴിലാളിയെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ ക്ലീനറായി ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് അറസ്റ്റിലായത്. സ്‌കൂളില്‍ ക്ലീനറായി ജോലി ചെയ്തിരുന്നയാള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ കുട്ടികളുടെ രക്ഷിതാക്കളാണ് പോലീസിന് പരാതി നല്‍കിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മൊബൈല്‍ ഫോണിലൂടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ചായിരുന്നു കുട്ടികളെ പീഡിപ്പിച്ചതെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നതായി റോയല്‍ ഒമാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പീഡനം, അശ്ലീല ചിത്രം കാണിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 5000 ഒമാന്‍ റിയാല്‍ പിഴയും അഞ്ചു വര്‍ഷ കഠിന തടവിനും കോടതി ശിക്ഷ വിധിച്ചു. തടവുശിക്ഷ കാലാവധി പൂര്‍ത്തിയാകുന്നതോടെ തൊഴിലാളിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *