പ്രവാസികള്‍ക്ക് മുഹബ്ബത്ത് ബഹ്‌റൈനിനോട്…

മനാമ: ലോകത്തില്‍ പ്രവാസികള്‍ ഏറ്റവും ഇഷ്​ടപ്പെടുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍ ബഹ്​റൈനും. ഇന്‍റര്‍നേഷന്‍സ്​ നടത്തിയ 2019 എക്​സ്​പാറ്റ്​ ഇന്‍സൈഡര്‍ സര്‍വേയിലാണ്​ ബഹ്​റൈന്‍ ഏഴാം സ്ഥാനത്ത്​ എത്തിയത്​. 64 രാജ്യങ്ങള്‍ ഇടംപിടിച്ച പട്ടികയില്‍ ഉള്‍പ്പെട്ട ഗള്‍ഫിലെ ഏകരാജ്യം എന്ന സവിശേഷതയും ബഹ്​റൈനുണ്ട്​.

Loading...

തയ്​വാന്‍, പോര്‍ച്ചുഗല്‍, വിയറ്റ്​നാം,മെക്​സിക്കോ, സ്​പയിന്‍,സിങ്കപ്പൂര്‍, ബഹ്​റൈന്‍ എന്നിങ്ങനെയാണ്​ പട്ടികയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങള്‍. 187 രാജ്യങ്ങളില്‍ താമസിക്കുന്ന 20,259 പ്രവാസികളാണ്​ സര്‍വേയില്‍ ഉള്‍പ്പെട്ടത്​. ജീവിതനിലവാര റാങ്കിങില്‍ ബഹ്​റൈ​​െന്‍റത്​ 64 ല്‍ 26 ആണ്​. വിദേശത്ത്​ ജോലി ചെയ്യല്‍ റാങ്കിങില്‍ ബഹ്​റൈ​​െന്‍റത്​ 18ഉം കുടുംബജീവിതത്തില്‍ 13ഉം വ്യക്തിഗത ധനകാര്യത്തില്‍ 22 ഉം ജീവിതച്ചെലവില്‍ 29ഉം ലഭിച്ചിട്ടുണ്ട്​.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *