അടിയന്തര ചികിത്സ വേണം; സീറ്റിനായി കാത്ത് വൃക്ക രോഗി

അബുദാബി : നാട്ടിലേക്കുള്ള പ്രത്യേക വിമാനത്തിൽ ഒരു സീറ്റിനായി അപേക്ഷിക്കുകയാണ് വൃക്കരോഗിയായ പത്തനംതിട്ട കോന്നി സ്വദേശി പെഴുമൂട്ടിൽ ഡേവിഡ് കുഞ്ഞിമോൻ.

അബുദാബിയിലെ സ്വകാര്യ നിർമാണ കമ്പനിയിൽ ജീവനക്കാരനായ ഡേവിഡിന് രോഗം മൂർച്ഛിച്ച അവസ്ഥയാണ്.

മൂത്രത്തിലൂടെ രക്തം പോകാനും തുടങ്ങി. ഹെൽത്ത് കാർഡിന്റെ പരിമിതി മൂലം ഇവിടത്തെ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുകയാണെന്നും എത്രയും വേഗം നാട്ടിലെത്തി ചികിത്സ തുടരാൻ സൗകര്യം ഒരുക്കണമെന്നും ഡേവിഡ് പറയുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് ഭീതി കാരണം സർക്കാർ ആശുപത്രിയിൽ പോകാൻ ഭയമാണെന്ന് ഡേവിഡ് പറഞ്ഞു.

ഭാര്യയും രണ്ടുകുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് ഡേവിഡ്. നാട്ടിലേക്കു പോകാനായി എംബസിയിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ഈ 52കാരൻ.

രോഗാവസ്ഥ കണക്കിലെടുത്ത് അടുത്ത വിമാനത്തിലെങ്കിലും ഒരിടം തരണമെന്നാണ് ഡേവി‍ഡിന്റെ അപേക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *