ഏജന്റുമാരുടെ ചതിയില്‍ കുടുങ്ങി സൗദിയില്‍ എത്തുന്നത് നിരവധി സ്ത്രീകള്‍ ; മനുഷ്യക്കടത്ത് സംഘമെന്ന് ആരോപണം

സൗദി: ഏജന്റുമാരുടെ ചതിക്കുഴിയില്‍ കുടുങ്ങി സൗദിയിലെത്തുന്നത് നിരവധി സ്ത്രീകളെത്തുന്നതായ് പരാതി. മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍നിന്ന് നാല്‍പതോളം സ്ത്രീകള്‍ എത്തിയതായ് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പലരെയും സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു.

കഴിഞ്ഞ ദിവസം ജുബൈല്‍ ജയിലില്‍ അഭയം തേടിയ വയനാട് സ്വദേശിനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യ കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഈ സംഘത്തിന്റെ ചതിയില്‍പെട്ടാണ് ഇവര്‍ സൗദിയിലെത്തിയത്. 70,000 രൂപ നല്‍കി സൗദി വിസ എടുത്തത്. മുബൈയില്‍ നിന്നും സൗദി വിസ സ്റ്റാമ്പ് ചെയ്ത ശേഷം ആ പേജ് ഇളക്കി മാറ്റി ഏജന്റ് ഇവരെ അബുദാബിയില്‍ സന്ദര്‍ശക വിസയില്‍ എത്തിച്ചു. അബുദാബിയില്‍ എത്തിയ ഉടന്‍ നേരത്തെ ഇളക്കി മാറ്റിയ വിസ അടിച്ച പേജ് പാസ്സ്‌പോര്‍ട്ടില്‍ യഥാസ്ഥാനത്ത് തിരികെ സ്ഥാപിച്ചു. തുടര്‍ന്ന് അബുദാബിയില്‍ നിന്നും സൗദിയിലേക്ക് കയറ്റിവിട്ടു.

ഗാര്‍ഹിക വിസയില്‍ സൗദിയിലേക്ക് വരാന്‍ ഇന്ത്യയില്‍ എമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാണ്. സ്‌പോണ്‍സര്‍ നിശ്ചിത പണം കെട്ടിവെക്കുകയും കരാറില്‍ ഒപ്പിടുകയും ചെയ്താല്‍ മാത്രമേ എമിഗ്രേഷന്‍ ലഭിക്കുകയുള്ളൂ. ഈ കടമ്പ ഒഴിവാക്കാനാണ് പാസ്‌പോര്‍ട്ടില്‍ സൗദി വിസ സ്റ്റാമ്പ് ചെയ്ത ശേഷം പേജ് ഇളക്കി മാറ്റുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍നിന്ന് നാല്‍പതോളം സ്ത്രീകള്‍ വന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഇതില്‍ പലരെയും സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലേക് തിരിച്ചയച്ചിട്ടുണ്ട്. ഗാര്‍ഹിക വിസയില്‍ വരുന്നവര്‍ കരാര്‍ ഒപ്പിട്ടതിനു ശേഷം മാത്രമേ സൗദിയിലേക്ക് വരാന്‍ പാടുള്ളുവെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *