കുറ്റവാളിയെ പിടിച്ചാല്‍ ഇനാം, സന്ദേശം വ്യാജമെന്ന് പൊലീസ്

മസ്‌കത്ത്: ഉഗാണ്ടന്‍ സ്വദേശിയായ കുറ്റവാളിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലെ പ്രതിയായ കിസ്സയുടെ ഫോട്ടോ വെച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ പൊലീസിന്റെ പേരിലുള്ള വ്യാജ പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ആര്‍ഒപിയുടെ ലോഗോ ഉള്‍പ്പടെ ഉപയോഗിച്ചാണ് വ്യാജ സന്ദേശം. അതേസമയം, ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9999 എന്ന നമ്പറില്‍ അറിയിക്കണമെന്നും, കുറ്റകൃത്യങ്ങള്‍ക്കെതിരെ നിലകൊള്ളേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ആര്‍ഒപി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *