പകരത്തിനു പകരം ജീവന്‍ വേണ്ട ;മകന്‍റെ ഘാതകന് വധശിക്ഷയ്ക്ക് മിനിറ്റുകള്‍ മുമ്പ് പിതാവ് മാപ്പു നല്‍കി

 സൗദി ; മകന്റെ ഘാതകന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകള്‍ മുമ്പ് ഘാതകന് മാപ്പു നല്‍കി പിതാവ്. ഘാതകന്റെ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് ഒരുകൂട്ടം ആളുകള്‍ക്കൊപ്പം പിതാവും എത്തിയിരുന്നു. തലവെട്ടി ശിക്ഷ നടപ്പാക്കാനായിരുന്നു വിധി. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് താന്‍ പ്രതിക്ക് മാപ്പു നല്‍കിയതായി വൃദ്ധനായ പിതാവ് അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനം കണ്ട് ജനം ഇദ്ദേഹത്തെ തോളിലേറ്റ് ആഹ്ലാദം പ്രകടിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സൗദിയിലെ അസീര്‍ സ്വദേശിയാണ് ഇദ്ദേഹം.

വീഡിയോ കാണാം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *