കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് മുതല്‍ വിമാനസർവീസ് ആരംഭിക്കുന്നു

കുവൈറ്റ് സിറ്റി:  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് മുതൽ വിമാനസർവീസ് തുടങ്ങും.

നാലു മാസത്തിന് ശേഷമാണ് വിമാന സര്‍വീസ് തുടങ്ങുന്നത്.

ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായെന്ന് അധികൃതർ വ്യക്തമാക്കി.

കൊവിഡ് 19 മൂലം നിർത്തിവച്ച കൊമേഴ്സ്യൽ വിമാന സർവ്വീസ് ആണ് കുവൈത്ത് നാളെ മുതൽ ആരംഭിക്കുന്നത്.

എന്നാൽ യാത്രാവിലക്കുള്ളതിനാൽ ഇന്ത്യക്കാർക്ക് അതിന്റെ ഗുണം ലഭിക്കില്ല.

ഒന്ന്​, മൂന്ന്​, നാല്​, അഞ്ച്​ ടെർമിനലുകളിൽനിന്നാണ്​ വിമാന സർവീസ്​ ആരംഭിക്കുന്നത്. ടെർമിനലുകൾ അണുവിമുക്​തമാക്കി​. സുരക്ഷ ക്രമീകരണങ്ങളും ശക്​തമാക്കി.

വിമാനത്താവളത്തിനകത്ത്​ യാത്രക്കാ​രെ മാത്രമെ കയറ്റൂ. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന്​ ആളുവേണ്ട കേസുകളിൽ മാത്രമാണ്​ ഇളവ്​.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക……………….. 

ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ അകത്ത്​ കയറ്റില്ല.

ആദ്യഘട്ടത്തിൽ പ്രതിദിനം 10,000 യാത്രക്കാർക്കാണ് സേവനം ഉപയോഗിക്കാനാകുക. 30 ശതമാനം ജീവനക്കാരാണ്​ ​ജോലിയിലുണ്ടാവുക.

ആദ്യഘട്ടത്തിൽ ദിവസവും 100 വിമാന സർവിസുകളാണ്​ ഉണ്ടാവുക.

ഇന്ത്യയിലെ ഏഴ് സ്ഥലങ്ങളിലേക്ക് സർവ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് കുവൈത്ത് വിലക്ക് പ്രഖ്യാപിച്ചതോടെ കൊമേഴ്സ്യൽ സർവ്വീസ് ഇന്ത്യൻ പ്രവാസികൾക്ക് ഉപയോഗിക്കാനാവില്ല.

കുവൈത്തിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്കും വിലക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നനത്തിന് പരിഹാരം കാണാൻ സാധിക്കൂ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *