ഖത്തറില്‍ വരുന്ന വെള്ളിയാഴ്ച മുതല്‍ 200 പള്ളികളില്‍ കൂടി ജുമാ നമസ്കാരം ആരംഭിക്കും.

ഖത്തറില്‍ വരുന്ന വെള്ളിയാഴ്ച മുതല്‍ 200 പള്ളികളില്‍ കൂടി ജുമാ നമസ്കാരം ആരംഭിക്കും.

നേരത്തെ തുറന്നുകൊടുത്ത പള്ളികള്‍ക്ക് പുറമെയാണിത്. പള്ളികളില്‍ ഏര്‍പ്പെടുത്തിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായി പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചതായും മന്ത്രാലയം അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ട ഇരുന്നൂറ് പള്ളികളില്‍ കൂടി ഈ വെള്ളിയാഴ്ച് മുതല്‍ ജുമാ നമസ്കാരം ആരംഭിക്കാനാണ് ഖത്തര്‍ മതകാര്യമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച തുറന്ന ഇരുന്നൂറ് പള്ളികള്‍ക്ക് പുറമെയാണിത്.

ഇതോടെ മൊത്തം നാനൂറ് പള്ളികളില്‍ ഈ വരുന്ന വെള്ളിയാഴ്ച്ച മുതല്‍ ജുമാ നമസ്കാരം പുനരാരംഭിക്കും.

പുതുതായി അനുമതി ലഭിച്ച പള്ളികളുടെ ലിസ്റ്റ് മതകാര്യമന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ സൈറ്റായ ഇസ്ലാം ഡോട്ട് ജിഒവിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മൈദറിലാണ് ഈ ഘട്ടത്തില്‍ കൂടുതല്‍ പള്ളികള്‍ക്ക് തുറക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പതിനേഴെണ്ണം. അല്‍ വക്രയില്‍ പത്തും അല്‍ ഖോറില്‍ പതിനൊന്നും കര്‍ത്തിയാത്തില്‍ എട്ടും അബൂഹമൂറില്‍ അഞ്ചും അല്‍ റയ്യാനില്‍ നാലും മദീന ഖലീഫ തുമാമ എന്നിവിടങ്ങളില്‍ മൂന്ന് വീതവും അല്‍ സദ്ദ് ഐന്‍ ഖാലിദ് എന്നിവടങ്ങില്‍ രണ്ട് വീതവും പള്ളികളില്‍ ജുമാ പുനരാരംഭിക്കും.

ഓരോരുത്തരുടെയും താമസകേന്ദ്രങ്ങള്‍ക്കടുത്ത് ജുമാ നമസ്കാരമുള്ള പള്ളികളെ കുറിച്ച് അറിയാനായി പ്രത്യേക ഓണ്‍ലൈന്‍ സര്‍ച്ചിങ് സംവിധാനവും മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്.

https://www.islam.gov.qa/services/COVID19Mosques.aspx എന്ന ലിങ്കില്‍ കയറിയാല്‍ കാണുന്ന ഓപ്ഷനില്‍ സ്വന്തം താമസസ്ഥലം നല്‍കിയാല്‍ അവരവരുടെ അടുത്ത് ജുമാസൌകര്യമുള്ള പള്ളികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.

നേരത്തെ പ്രഖ്യാപിച്ച പ്രത്യേക കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ പള്ളികളുടെ പ്രവര്‍ത്തനമാകാവൂവെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക പരിശോധനാ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *