യാത്രയ്ക്കിടെ കടന്നു പിടിച്ച ആളെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് പെൺകുട്ടി

ദുബായ്: കാർ യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതിയിൽ കാർ ഡ്രൈവർക്കെതിരെ കുറ്റം ചുമത്തി. മാനഭംഗശ്രമത്തിനാണ് പാക്കിസ്ഥാനി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുള്ളത്. യുഎസ് സ്വദേശിയായ പതിനാറുകാരിക്കാണ് ദുബായിൽ വെച്ച് ദുരനുഭവമുണ്ടായത്. കാറിന്റെ മുൻ സീറ്റിലിരുന്ന തന്റെ കയ്യിൽ കാർ ഡ്രൈവർ കടന്നു പിടിക്കുകയായിരുന്നെന്നാണു പെൺകുട്ടിയുടെ പരാതി.

40 കാരനായ ഡ്രൈവർ പ്രണയാഭ്യർത്ഥന നടത്തിയതോടെ പെൺകുട്ടി കാറില്‍ നിന്നിറങ്ങിപ്പോയി. സമൂഹമാധ്യമങ്ങളിലും ഇയാളുടെ ശല്യം രൂക്ഷമായതോടെ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു.

ടാക്സി കൂലി നൽകാമെന്നു പറഞ്ഞു ഡ്രൈവറെ വിളിച്ച പെൺകുട്ടി ഇയാളെയും കൊണ്ട് നേരിട്ടു പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലേക്കു വരാമോയെന്നു ചോദിച്ചപ്പോൾ കാർ ഡ്രൈവർ എതിർപ്പൊന്നും പറഞ്ഞില്ലെന്നും പെൺകുട്ടി വ്യക്തമാക്കി. എന്നാൽ തന്റെ സമീപനത്തിൽ എതിർപ്പ് പറയാത്തതിനാലാണ് മോശമായി പെരുമാറിയതെന്നാണ് ഡ്രൈവറുടെ മൊഴി. പെൺകുട്ടിയെ സുഹ‍ൃത്തായി മാത്രമാണു കാണുന്നതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. മോശമായി സംസാരിച്ച കാര്യവും പ്രതി കോടതിയിൽ സമ്മതിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *