റിയാദ്: സഊദിയിലേക് പതിനായിരത്തിലേറെ ആടുകളുമായി പുറപ്പെട്ട കപ്പല്‍ മുങ്ങി ആയിരക്കണക്കിന് ആടുകള്‍ മുങ്ങി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമേനിയയില്‍ നിന്നും സഊദിയിലേക്ക് ആടുകളുമായി പുറപ്പെട്ട ക്വീന്‍ ഹിന്ദ് കപ്പലാണ് മുങ്ങിയത്. 14,600 ആടുകളാണ് കപ്പലില്‍ ഉണ്ടായിരുന്നതെയാണ് വിവരം. കൂടാതെ കപ്പല്‍ ജീവനക്കാരായ 22 പേരും കപ്പലില്‍ ഉണ്ടായിരുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും മൃഗങ്ങള്‍ ഭൂരിഭാഗവും കടലില്‍ മുങ്ങിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
കരിങ്കടലില്‍ മിദിയ തുറമുഖത്തോട് ചേര്‍ന്നായിരുന്നു അപകടം. സിറിയന്‍ സ്വദേശികളായ കപ്പല്‍ ജീവനക്കാരെയും കുറച്ച് ആടുകളേയും രക്ഷിക്കാനായതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.