ഹലാല്‍ ഫെസ്​റ്റിവല്‍ ഒന്‍പതാം പതിപ്പ് ഇന്ന് തുടങ്ങും

ദോ​ഹ: ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ ആ​ഘോ​ഷ പ​രി​പാ​ടി​യും ഖ​ത്ത​റി​ന്‍റെ കാ​ര്‍ഷി​ക മൃ​ഗ​സം​ര​ക്ഷ​ണ പൈ​തൃ​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തു​മാ​യ ഹ​ലാ​ല്‍ ഫെ​സ്​​റ്റി​വ​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ ക​ത്താ​റ​യി​ല്‍.

Loading...

വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ടു​ക​ളു​ടെ സൗ​ന്ദ​ര്യ​മ​ത്സ​ര​വും പ്ര​ദ​ര്‍ശ​ന​വും വി​പ​ണ​ന​വും ല​ക്ഷ്യ​മി​ട്ടു​ള്ള ഹ​ലാ​ല്‍ ഫെ​സ്​​റ്റി​വ​ലി​ന്‍റെ ഒ​ന്‍പതാം പ​തി​പ്പ് ഫെ​ബ്രു​വ​രി 10 വ​രെ നീ​ളും.

വി​വി​ധ​യി​നം ആ​ടു​ക​ളു​ടെ​യും ചെ​മ്മ​രി​യാ​ടു​ക​ളു​ടെ​യും സൗ​ന്ദ​ര്യ​മ​ത്സ​ര​മാ​ണ് പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. ക​ത്താ​റ പൈ​തൃ​ക​ഗ്രാ​മ​ത്തി​െന്‍റ തെ​ക്കു​ഭാ​ഗ​ത്താ​ണ് ആ​ടു​ക​ളു​ടെ സൗ​ന്ദ​ര്യ​മ​ത്സ​ര​വും വി​പ​ണ​ന​വും ന​ട​ക്കു​ക.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ സ്കൂ​ളു​ക​ള്‍ക്ക് ഫെ​സ്​​റ്റി​വ​ല്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം സ​ജ്ജ​മാ​ക്കും.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വൈ​വി​ധ്യ​മാ​ര്‍ന്ന സ്​​റ്റാ​ളു​ക​ളു​ണ്ടാ​കും. ക്ഷീ​ര, ക​ന്നു​കാ​ലി ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും വി​പി​ണ​ന​വും ഈ ​സ്​​റ്റാ​ളു​ക​ള്‍ മു​ഖേ​ന ന​ട​ക്കും.

അ​റ​ബ്, ഇ​സ്​​ലാ​മി​ക പാ​ര​മ്പര്യങ്ങള്‍ പു​തു​ത​ല​മു​റ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ക, പൂ​ര്‍വി​ക​രു​ടെ ജീ​വി​തം എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന ബോ​ധം അ​വ​രി​ലു​ണ്ടാ​ക്കു​ക, ഖ​ത്ത​റി​ല്‍ ക​ന്നു​കാ​ലി വ​ള​ര്‍ത്ത​ലി​ല്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കു പ​ക​ര്‍ന്നു​കൊ​ടു​ക്കു​ക, വൈ​വി​ധ്യ​മാ​ര്‍ന്ന സാം​സ്കാ​രി​ക സ​മ്പത്ത് പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തി​​ന്‍റെ പൈ​തൃ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ക, മാം​സ​ല​ഭ്യ​ത​യി​ല്‍ ഖ​ത്ത​റി​നെ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ഉ​യ​ര്‍ത്തു​ക എ​ന്നി​വ​യാ​ണ് ഫെ​സ്​​റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍.

അ​ല്‍ മ​സൈ​ന്‍ എ​ന്ന​പേ​രി​ലു​ള്ള ആ​ടു​ക​ളു​ടെ സൗ​ന്ദ​ര്യ​മ​ത്സ​രം മേ​ള​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. വി​വി​ധ​ത​രം ക​ന്നു​കാ​ലി​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​മാ​യ ബാ​ണ്‍സ് ആ​ണ് മ​റ്റൊ​രാ​ക​ര്‍ഷ​ണം.

ആ​ടു​ക​ളെ ലേ​ല​ത്തി​ല്‍ വി​ല്‍ക്കു​ന്ന അ​ല്‍ മ​സാ​ദ് ച​ന്ത​യും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കും. ഖ​ത്ത​റി​ലെ പ​ഴ​യ​കാ​ല ച​ന്ത​ക​ള്‍ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​റി​യാ​നും ഫെ​സ്​​റ്റി​വ​ലി​ല്‍ അ​വ​സ​ര​മു​ണ്ടാ​കും.

ക​ര​കൗ​ശ​ല​മേ​ള​യും പ​ര​മ്പരാഗത ഭ​ക്ഷ​ണ​മേ​ള​യും ഇ​തി​നൊ​പ്പം സം​ഘ​ടി​പ്പി​ക്കും. കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മാ​യി പ​ര​മ്ബ​രാ​ഗ​ത മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും. ചെ​മ്മ​രി​യാ​ടു​ക​ളു​ടെ ആ​ല​യ​ങ്ങ​ളു​ടെ അ​വ​ത​ര​ണം (ഷീ​പ്പ് ബാ​ണ്‍ പ്ര​സ​േ​ന്‍​റ​ഷ​ന്‍), ക​ര​കൗ​ശ​ല കൈ​ത്ത​റി ഉ​ല്‍​പ​ന്ന പ്ര​ദ​ര്‍ശ​നം, പ​ര​മ്ബ​രാ​ഗ​ത ഭ​ക്ഷ്യ​മേ​ള, പ​ര​മ്ബ​രാ​ഗ​ത കൂ​ടാ​ര​ങ്ങ​ള്‍, ചി​കി​ത്സ സേ​വ​നം എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *