വികസനത്തിന്റെ പാതയില്‍ ഹമദ് വിമാനത്താവളം

ദോഹ : വികസനകുതിപ്പിന്റെ പാതയില്‍ ഹമദ് രാജ്യാന്തര വിമാനത്താവളം.

2022 ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി പ്രതിവർഷം 5.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് പ്രധാന ലക്ഷ്യം.

രണ്ട് ഘട്ടങ്ങളായുള്ള വിമാനത്താവള വിപുലീകരണത്തിന് 2019 നാലാം പാദത്തിലാണു തുടക്കമായത്.

നിലവിൽ 3 കോടിയിലധികം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ അറൈവൽ ഡിപ്പാർച്ചർ, ട്രാൻസ്ഫർ വിഭാഗങ്ങളിലായി 3.79 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. 2018ലേതിനേക്കാൾ 8.63% വർധന.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ലോകകപ്പിന് ശേഷം 2023 ജനുവരിയിൽ രണ്ടാമത്തെയും അവസാനത്തേതുമായ വിപുലീകരണ ഘട്ടം തുടങ്ങും.

രണ്ടാം ഘട്ടം പൂർത്തിയാകുന്നത് പ്രതിവർഷം 6.5 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി കൈവരിച്ചുകൊണ്ടാണെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് അക്ബർ അൽ ബേക്കർ വ്യക്തമാക്കി.

മൂഡി ദാവിത് വെർച്വൽ ട്രാവൽ റീട്ടെയ്ൽ എക്‌സ്‌പോ-2020ൽ പങ്കെടുക്കുമ്പോഴാണ് വിപുലീകരണ പദ്ധതികൾ വിശദീകരിച്ചത്.

വിപുലീകരണ പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിനുള്ളിൽ 10,000 ചതുരശ്രമീറ്റർ ഉഷ്ണമേഖലാ ഉദ്യാനം, 11,720 ചതുരശ്രമീറ്റർ ലാൻഡ്സ്കേപ് ചെറുകിട-ഭക്ഷണ – പാനീയ വിൽപന ശാലകൾ, ജലാശയങ്ങൾ, പുതിയ കാർഗോ ടെർമിനൽ, ട്രാൻസ്ഫർ ഏരിയ എന്നിവയെല്ലാമാണുളളത്.

ലോകോത്തര നിലവാരവും ഹൈടെക് സൗകര്യങ്ങളുമുള്ള അൽ മുർജാൻ ലോഞ്ചാണ് വിപുലീകരണത്തിലെ മറ്റൊരു സവിശേഷത, സ്പാ, ജിംനേഷ്യം, ബിസിനസ് കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ എന്നിവയെല്ലാമായിരിക്കും അൽ മുർജാൻ ലോഞ്ചിൽ ഉണ്ടാകുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *