സൗദി അല്‍ ഹറൈമന്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുതിയ സമയ ക്രമം

മക്ക – മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അല്‍ ഹറൈമന്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുതിയ സമയ ക്രമം. ജനുവരി പത്തു മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം വരും. വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വ്വീസ് നടത്തുക. ഇരുഭാഗങ്ങളില്‍ നിന്നും ഒരേ സമയം 4 വീതം ട്രെയിനുകള്‍ യാത്രയാരംഭിക്കും.

Loading...

ജനുവരി പത്ത് മുതലാണ് പുതിയ മാറ്റം പ്രാബല്ല്യത്തില്‍ വരിക. അന്ന് മുതല്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസുകളുണ്ടായിരിക്കും. മക്കയില്‍ നിന്നും മദീനയില്‍ നിന്നും നാല് വീതം ട്രെയ്‌നുകള്‍ ഒരേ സമയം യാത്ര തുടങ്ങും. രാവിലെ 8 മണിക്ക് ഇരു ഭാഗങ്ങളില്‍ നിന്നും ആദ്യ ട്രെയ്ന്‍ യാത്ര ആരംഭിക്കും. ഉച്ചക്ക് 12, വൈകുന്നേരം 3.15, 7 മണിക്കുമാണ് തുടര്‍ന്നുള്ള ട്രെയ്‌നുകള്‍. രാവിലെ 8 മണിക്ക് മക്കയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ആദ്യ ട്രെയ്‌നിനും വൈകിട്ട് 7 മണിക്ക് പുറപ്പെടുന്ന അവസാന ട്രെയ്‌നിനും മാത്രമാണ് മുഴുവന്‍ സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍.

രണ്ടാമത്തെ ട്രെയ്‌നിന് റാബഗില്‍ സ്റ്റോപ്പില്ല. മക്കയില്‍ നിന്ന് പുറപ്പെടുന്ന മൂന്നാമത്തെ ട്രെയ്ന്‍ മദീനയില്‍ മാത്രമേ നിറുത്തൂ. പക്ഷേ, മദീനയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ട്രെയ്‌നുകള്‍ക്കും ജിദ്ദയില്‍ സ്റ്റോപ്പുണ്ട്. മക്കയില്‍ നിന്ന് മദീനയിലേക്ക് എക്കണോമി ക്ലാസില്‍ 150 റിയാലും ബിസിനസ്സ് ക്ലാസില്‍ 250 റിയാലുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *