മസ്സാജ് കാര്‍ഡ് നിങ്ങള്‍ക്കും കിട്ടാറുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക; പിഴയും നാടുകടത്തലുമടക്കം കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്ത്

ദുബായ്: മസ്സാജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി. ബോഡി മസ്സാജ് ചെയ്യാം എന്നു കാട്ടി കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന കുറ്റത്തിന് ഇനിമുതല്‍ 10,000 ദിര്‍ഹം പിഴ ഈടാക്കാനും, വിതരണം ചെയ്യുന്നവരെ ഉടന്‍ തന്നെ നാടു കടത്താനുമാണ് തീരുമാനമെന്ന് മുനിസിപ്പാലിറ്റി വക്താവ് ചൊവ്വാഴ്ച അറിയിച്ചു. പാര്‍ലര്‍ നടത്തുന്നവരില്‍ നിന്നാകും പിഴ ഈടാക്കുക. ഈ തീരുമാനം ഉടന്‍ തന്നെ നിയമമായി പ്രാബല്യത്തില്‍ വരുത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വീടിന്റെ വരാന്തകളിലും കാറിന്റെയും മറ്റും വിന്‍ഡ് സ്‌ക്രീനിലുമെല്ലാം ബോഡി മസ്സാജ് സര്‍വീസ് കാര്‍ഡുകള്‍ കൊണ്ടിടുന്നത് ദുബായില്‍ പതിവാണ്. നിലവില്‍ ഈ കുറ്റത്തിന് 500 ദിര്‍ഹം മാത്രമാണ് പിഴ. മസ്സാജ് പാര്‍ലറുകള്‍ നടത്തുന്നത് കുറ്റകരമല്ലെങ്കിലും സര്‍വീസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് രാജ്യത്ത് കുറ്റകരമാണ്. കാര്‍ഡ് വിതരണം രാജ്യത്തെ റെസിഡന്‍സി നിയമത്തിന്റെ ലംഘനമാണ്. വിസിറ്റ് വിസയില്‍ വന്നവരാണ് കാര്‍ഡ് വിതരണം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരുമെന്നാണ് അധികൃതരുടെ അനുമാനം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *