സൗദി അറേബ്യയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ്; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

റിയാദ് : കഴിഞ്ഞ രണ്ട് ദിവസമായി സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കൂടുതല്‍ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം.

കൊവിഡ് നിയന്ത്രണത്തില്‍ ഇതുവരെ രാജ്യം സ്ഥിരത കൈവരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്‍ദുല്‍ ആലി പറഞ്ഞു.

രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് ഇന്ന് അറിയിച്ചത്.

ഇന്ന് 356 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ 308 പേർ  രോഗമുക്തരായി. 2574 പേരാണ്  രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നത്.

ഇവരിൽ 473 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *