കുവൈത്ത് ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം 16000 ആയി വര്‍ധിപ്പിക്കുന്നു

കുവൈത്ത് സിറ്റി; രാജ്യത്തെ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം 16000 ആയി വര്‍ധിപ്പിക്കും. അതുള്‍പ്പെടെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ ഹമൂദ് അല്‍ ഹമദ് അല്‍ സബാഹ് അറിയിച്ചു.

Loading...

വികസനപദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രി പദ്ധതികള്‍ വിശദീകരിച്ചത്. രാജ്യാന്തര പ്രശസ്തമായ മെഡിക്കല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡോക്ടര്‍മാരുടെ പരിശീലന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു.

ആരോഗ്യ സേവനത്തിന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ മുന്തിയ പരിഗണനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിന് വകുപ്പ് മന്ത്രി നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹും യോഗത്തില്‍ പങ്കെടുത്തു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *