ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു…സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി

മസ്‌കറ്റ്: ഒമാനില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേരും സീബ് വിലായത്തില്‍ നിന്നുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുഴുവന്‍ ആളുകള്‍ക്കും വിദഗ്ധ ചികത്സ ലഭ്യമാക്കി വരികയാണ്.

Loading...

അതേസമയം െഡങ്കിപ്പനിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു
ആരോഗ്യ മന്ത്രാലയമോ മസ്‌കറ്റ്നഗരസഭയോ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമെ പ്രചരിപ്പിക്കാന്‍ പാടുള്ളൂ. മസ്‌കറ്റ് മേള കുറച്ച് ദിവസം നിര്‍ത്തിവെക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. അടിസ്ഥാന രഹിതമായ ഇത്തരം പ്രചാരണങ്ങള്‍ കുറ്റകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *