ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ഇതെന്തു പറ്റി…ആത്മഹത്യകളുടെ കാരണമറിയാതെ ഭീതിയില്‍ പ്രവാസലോകം

ബഹ്‌റൈന്‍; ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇതെന്തു പറ്റിയെന്ന ഭീതിയിലാണ് പ്രവാസലോകം. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതും ബഹ്‌റൈനിലാണ്. അതില്‍ ഏറ്റവും കൂടുതല്‍ മലയാളികളും. ഒരു കാലത്ത് ജോലി ചെയ്യാന്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ബഹ്‌റൈനില്‍ ഇന്ന് ഭീതിയോടെയാണ് പ്രവാസികള്‍ നോക്കിക്കാണുന്നത്. എന്നാല്‍ ഇതിനുള്ള പ്രധാന കാരണം ആത്മഹത്യയാണ് എന്നതാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഹ്‌റൈനില്‍ ഇന്ത്യന്‍ പ്രവാസികളുടെ ആത്മഹത്യ വര്‍ധിച്ചു വരികയാണ്. എന്താണ് ഇതിന് കാരണമെന്ന് ലോക ഇന്ത്യന്‍ പ്രവാസികള്‍ ആശ്ചര്യപ്പെടുകയാണ്. ദിനംപ്രതി ഇന്ത്യന്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്നത് മറ്റ് പ്രവാസികള്‍ക്കും ആശങ്കയുളവാക്കുന്നുണ്ട്.

ഈ വര്‍ഷം ഇതുവരെ 3 ഇന്ത്യന്‍ പ്രവാസികള്‍ ബഹ്‌റൈനില്‍ ജീവനൊടുക്കി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതില്‍ സിംഹഭാഗവും മലയാളികളാണ്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ഏഴ് മലയാളികളാണ് ജീവനൊടുക്കിയത്. നാട്ടില്‍ ജീവിക്കാന്‍ യാതൊരു വഴിയുമില്ലാതെ ജോലിക്കായി ബഹ്‌റൈനിലെത്തുന്ന പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്നത് തികച്ചും വേദനാജനകമാണ്. ഇതില്‍ പല ആത്മഹത്യ വാര്‍ത്തകളും ജിസിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മലയാളി ആത്മഹത്യകളുടെ പരമ്പര…

വനിതാ ഡോക്ടറും പുരുഷ ഡോക്ടറും ആത്മഹത്യ ചെയ്തതെന്തിന്?…

ബഹ്റൈനിലെ പ്രമുഖ ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടര്‍മാരായി ജോലി ചെയ്യുന്ന കൊല്ലം, പത്തനംതിട്ട സ്വദേശികളായ രണ്ട് ഡോക്ടര്‍മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. റിഫായിലെ താമസ സ്ഥലത്തായിരുന്നു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനസ്തേഷ്യ വിദഗ്ധനായ പുരുഷ ഡോക്ടറും കൂടെ ജോലി ചെയ്തു വരികയായിരുന്ന ഭാര്യയുടെ സഹോദര ഭാര്യയുമാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

തൃശ്ശൂര്‍ സ്വദേശിനിയുടെ ആത്മഹത്യ…

മനാമ: ബഹ്റൈനില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയില്‍ രണ്ടാഴ്ച മുമ്പ് കണ്ടെത്തിയിരുന്നു. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ അന്നനട സ്വദേശി ഷാമിലി പന്തയിലിനെ (27)യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മുഹറഖില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഷാമിലി സ്ഥാപനത്തില്‍ രണ്ടുദിവസമായി വരാത്തതിനെതുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണ്‍ ചെയ്തിട്ട് കിട്ടിയില്ലെന്ന് പറയപ്പെടുന്നു. ഇതിനെതുടര്‍ന്ന് നേരിട്ട് ചെന്നപ്പോഴാണ് താമസസ്ഥലം അകത്തുനിന്ന് താഴിട്ട നിലയില്‍ കണ്ടെത്തിയത്.

പൊലീസ് എത്തിയാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശാമിലിയുടെ ഭര്‍ത്താവ് ലിതിന്‍ ബഹ്റൈന്‍ പ്രവാസിയാണ്. ഇദ്ദേഹം ബന്ധുവിന്റെ വിവാഹത്തില്‍ പെങ്കടുക്കാനായി അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു.

വീഡിയോ കോളില്‍ വീട്ടുകാര്‍ നോക്കി നില്‍ക്കവേ പ്രവാസിയുടെ ആത്മഹത്യ…

അവിശ്വസനീയമായൊരു മരണ വാര്‍ത്തയാണ് ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കുടുംബാംഗങ്ങളുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബഹ്റൈനില്‍ തലങ്കാന സ്വദേശി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിരുന്നു. ചെന്നമേനി സതീഷ് (26) ആണ് കുടുംബാംഗങ്ങള്‍ കാണ്‍കെ തൂങ്ങിമരിച്ചത്. ആഗസ്ത് 31ന് ഉച്ച കഴിഞ്ഞ് ജുഫയറില്‍ താമസസ്ഥലത്ത് ഫാനില്‍ കെട്ടിത്തൂങ്ങിയാണ് സതീഷ് ജീവനൊടുക്കിയത്.

നാട്ടില്‍നിന്ന് ബന്ധുക്കള്‍ വിളിച്ചറിയിച്ചതു പ്രകാരം സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പോലീസെത്തി അകത്തു നിന്ന് പൂട്ടിയിരുന്ന മുറി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഓണ്‍ലൈനില്‍ തന്റെ ഭാര്യയും മക്കളും അമ്മയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് സംഭവം. പെട്ടെന്ന് സതീഷ് ക്ഷുഭിതനാകുകയും ജീവിതം അവസാനിപ്പിക്കുകയുമായിരുന്നു. ഓണ്‍ലൈനില്‍ കുടുംബാംഗങ്ങള്‍ക്ക് കണ്ടുനില്‍ക്കവെയായിരുന്നു സംഭവം. ഉടന്‍ ഇവര്‍ സതീഷിന്റെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വടകര സ്വദേശിയുടെ ആത്മഹത്യ….

മനാമ: ബഹ്‌റൈനില്‍ മലയാളി ആത്മഹത്യ ചെയ്തു. വടകര തൊട്ടില്‍പ്പാലം സ്വദേശി ശശി മുനോയ്യോട്ടി (55)ആണ് സനദിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. നിലവില്‍ വിസ ഇല്ലാത്തയാളാണെന്നും സാമ്പത്തിക പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നും പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇതോടുകൂടി കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ബഹ്‌റൈനില്‍ ജീവനൊടുക്കുന്ന മലയാളികളുടെ എണ്ണം ഏഴായി. ഈ വര്‍ഷം ഇതുവരെ 31 ഇന്ത്യന്‍ പ്രവാസികളാണ് ജീവനൊടുക്കിയത്. ഇതില്‍ 60 ശതമാനവും മലയാളികളാണ്. എന്നാല്‍ ശശി ആത്മഹത്യ ചെയ്തത് സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ ആണെന്നാണ് വിലയിരുത്തല്‍

വീണ്ടും മറ്റൊരു വടകര സ്വദേശിയുടെ ആത്മഹത്യ

മനാമ: കോഴിക്കോട് വടകര തീക്കുനി സ്വദേശി പ്രകാശന്‍ മേമത്‌പൊയിലി(44)നെ ബഹ്‌റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിത്രയില്‍ കരീമി റൗണ്ട് എബൗട്ടിനടുത്തുള്ള താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ബഹ്‌റൈനിലുണ്ടായിരുന്ന ഭാര്യ ഷിജിനിയും രണ്ട് മക്കളും അവധിയില്‍ നാട്ടിലാണ്.

ഇത്തരം ആത്മഹത്യകള്‍ക്കെല്ലാം നിരവധി കാരണങ്ങളുണ്ടെങ്കിലും ബഹ്‌റൈനില്‍ അടുത്തിടെ വന്ന വിലക്കയറ്റം പ്രധാന കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കാവുന്നത്.

പൊള്ളുന്ന വൈദ്യുതി ബില്ലും വീട്ടുവാടകയും കുടുംബ ബജറ്റ് താളം തെറ്റിക്കുമ്പോള്‍

ഇത്തരം ആത്മഹത്യകള്‍ക്കെല്ലാം നിരവധി കാരണങ്ങളുണ്ടെങ്കിലും ബഹ്‌റൈനില്‍ അടുത്തിടെ വന്ന വിലക്കയറ്റം പ്രധാന കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കാവുന്നത്. പണിയെടുക്കുന്ന ശമ്പളം മുഴുവന്‍ ചിലവുകള്‍ക്ക് മാത്രമായി ഒതുങ്ങുന്നതിനാല്‍ സാമ്പത്തികമായി പല പ്രവാസികളും ബുദ്ധിമുട്ടാലാണ് എന്നും റിപ്പോര്‍്ട്ടുകള്‍ വ്യക്തമാക്കുന്നു. ബഹ്റൈന്‍ പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി വൈദ്യുതി ബില്ലില്‍ വ്യാപക വര്‍ധനവാണ് ഉണ്ടായത്. ചെറിയ വരുമാനക്കാരായ പ്രവാസികളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചിട്ടുള്ളത്. മറ്റ് ജിസിസി രാജ്യങ്ങളെ അപേകഷിച്ച് ജീവിത നിലവാരം കുറഞ്ഞ ബഹ്റൈനില്‍ ചെറിയ വരുമാനക്കാരും കുടുംബത്തോടൊപ്പമാണ് ഇവിടെ ജീവിക്കുന്നത്. 250 ദീനാര്‍ വരെ ശമ്പളമുള്ളവര്‍ക്ക് വീസ അനുവദിച്ച രാജ്യമായതിനാല്‍ ഈ പരിധിയില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് മറ്റ് ജീവിതച്ചെലവിനൊപ്പം ഇനി വൈദ്യുതി ബില്ലിനെ എങ്ങനെ വരുമാനത്തില്‍ ഉള്‍പ്പെടുത്തും എന്ന ആശങ്കയിലാണ്, കാരണം പുതിയ വൈദ്യുതി നിരക്ക് കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്തിടെ താമസ സ്ഥലത്തിന്റെ വാടകയും വര്‍ധിച്ചിരുന്നു. ഇതിന്റെ പുറമേയാണ് ഇപ്പോള്‍ വൈദ്യുതി ബില്‍ നിരക്ക് വര്‍ധിച്ചിരിക്കുന്നത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല….കൗണ്‍സിലിങ് സേവനം

എന്നാല്‍ ഈ ആത്മഹത്യാ പ്രവണത ബഹ്റൈനില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബഹ്റൈന്‍ പ്രവാസികളും ആശങ്കയിലാണ്. തുടര്‍ക്കഥയാവുന്ന ആത്മഹത്യകള്‍ പലതവണ ബഹ്റൈന്‍ സാമൂഹ്യ ലോകത്ത് ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടും പരിഹാരം വേണമെന്ന് തീരുമാനത്തിലെത്തിയിട്ടും ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. ആത്മഹത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇനി സജീവക്കെണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

മാനസീക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് താങ്ങായ് സൗജന്യ സേവനം എന്ന നിലയില്‍ കൗണ്‍സിലിങ് നല്‍കുന്ന ബഹ്റൈനിലെ മലയാളി സംഘടനയായ കേരള പ്രവാസി ഗൈഡന്‍സ് ഫോറം മുന്നോട്ട് വന്നിരിക്കുന്നത്. പ്രത്യേക കൗണ്‍സിലിങ് നല്‍കാനാണ് തീരുമാനം. ആര്‍ക്കും ഏത് സമയത്തും ഫോണിലോ നേരിട്ടോ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. ഫോണ്‍; 39283875

പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം നടത്തണം ; പ്രവാസി കമ്മീഷന്‍ കേരള

ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രത്യേകിച്ചും ബഹറിനില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്കിടയില്‍ ഏറിവരുന്ന ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണ ക്ലാസുകള്‍ അതാതു രാജ്യങ്ങളിലെ മലയാളി സംഘടനകള്‍ ഏറ്റടുത്ത് നടത്തണമെന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രവാസി കമ്മീഷന്‍ (കേരള ) മീറ്റിങ് അഭിപ്രായപ്പെട്ടു . ബഹ്റൈനിലും സൗദി അറേബ്യയിലും നിരവധി പേരാണ് ആത്മഹത്യ ചെയ്യുന്നത്. ബഹറിനില്‍ പാസ്പോര്‍ട്ടില്‍ surname നിര്‍ബന്ധമാക്കുകയും പുതുക്കുമ്പോള്‍ surname ന്‍ ഏര്‍പ്പെടുയത്തിയ അധിക ഫീ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യാ മന്ത്രാലയത്തോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *