ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യയും ഒമാനും…തന്ത്രപ്രധാന സഹകരണത്തിന് ധാരണ

മസ്‌കത്ത്ന്മ പ്രതിരോധ ഉപകരണങ്ങള്‍ സംയുക്തമായി നിര്‍മിക്കാനും സമുദ്ര സുരക്ഷയ്ക്കും തന്ത്രപ്രധാന സഹകരണത്തിനും ഇന്ത്യ-ഒമാന്‍ ധാരണ. ഇരുരാജ്യങ്ങളിലെയും കര, വ്യോമ, നാവിക സേനകള്‍ തമ്മില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാനും തീരുമാനിച്ചു.പ്രതിരോധരംഗത്തു സഹകരണം ശക്തമാക്കി സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തും.ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു പോരാടാനും പ്രതിരോധ സാമഗ്രികള്‍ സംയുക്തമായി നിര്‍മിക്കാനും ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാന്‍ സന്ദര്‍ശനവേളയില്‍ ധാരണയിലെത്തിയിരുന്നു. കള്ളപ്പണവും മനുഷ്യക്കടത്തും തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചിരുന്നു.

Loading...

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഒമാന്‍ പ്രതിരോധമന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ഹാരിബ് അല്‍ ബുസൈദിയും ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള കര്‍മപരിപാടികള്‍ക്കു രൂപം നല്‍കിയത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *