കുവൈത്തില്‍ ശമ്പളം കിട്ടാതെ നഴ്‌സുമാര്‍…ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ പരിഹാരമാകുമോ?…

കുവൈത്ത് സിറ്റി; കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കു നിയമിക്കപ്പെട്ടെങ്കിലും ഇവിടെയെത്തിയിട്ടു ജോലിയോ ശമ്പളമോ കിട്ടാതെ വലയുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ എംബസി ഇടപെടുന്നു. ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗര്‍ കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണു വിവരം.

ഈ വിഭാഗത്തില്‍പ്പെട്ട നഴ്‌സുമാരുടെ പട്ടിക തയാറാക്കാന്‍ ഇന്ത്യന്‍ എംബസി നടപടി ആരംഭിച്ചു. ഇതിനകം 58പേരുടെ പട്ടിക എംബസിയില്‍ ലഭിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരും ഉടനെ റജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളുമായാണ് എംബസി തൊഴില്‍ വിഭാഗത്തില്‍ ബന്ധപ്പെടേണ്ടത്.

ഇന്ത്യയില്‍നിന്നുള്ള നഴ്‌സ് റിക്രൂട്‌മെന്റ് വിവാദത്തിലായ 2015ല്‍ ആരോഗ്യമന്ത്രാലയത്തിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് കുവൈത്തിലെത്തിയിട്ടും ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശമ്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്. ഇന്ത്യയ്ക്കു പുറത്തുള്ള കേന്ദ്രങ്ങളില്‍നിന്ന് റിക്രൂട്‌മെന്റ് നേടി കുവൈത്തില്‍ എത്തിയവരും അക്കൂട്ടത്തിലുണ്ട്. മലയാളികളാണ് അവരില്‍ ഭൂരിപക്ഷവും. സ്വകാര്യ ഏജന്‍സികള്‍ വഴി ഇന്ത്യയില്‍നിന്നുള്ള നിയമനം വിവാദത്തിലായ കാലത്ത് ദുബായ് വഴി റിക്രൂട്‌മെന്റിലൂടെ കുവൈത്തില്‍ എത്തിയവരുമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *