ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത‍ ; യു എ ഇ യില്‍ പരാതികള്‍ ബോധിപ്പിക്കാന്‍ ഐഡബ്ള്യൂആര്‍സി

ഷാര്‍ജ : പ്രവാസികളായ  ഇന്ത്യക്കാര്‍ക്ക്  ഇതാ ഒരു  സന്തോഷ വാര്‍ത്ത ,  തങ്ങളുടെ പ്രശ്നങ്ങളും പരാതികളും ബോധിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെൻറര്‍ ഷാര്‍ജയില്‍  പ്രവര്‍ത്തനമാരംഭിച്ചു.

ഷാര്‍ജ ഉള്‍പ്പെടെ യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സൗകര്യം കണക്കാക്കിയാണ്  രണ്ടാമത്തെ ഐഡബ്ള്യൂആര്‍സി കേന്ദ്രം ആരംഭിച്ചത് . ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

നിയമം, സാമ്പത്തികം തുടങ്ങി വ്യക്തിപരമായ വിഷയങ്ങളില്‍ വരെ ഇന്ത്യക്കാര്‍ക്ക് ഈ കേന്ദ്രത്തിന്റെ സഹായം തേടാം. ടോള്‍ ഫ്രീ നമ്പറായ 800 46342 ല്‍ വിളിച്ചാല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ളീഷ് ഭാഷകളില്‍ പരാതി ബോധിപ്പിക്കാം.

തൊഴില്‍ തട്ടിപ്പ് തടയാന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സഹായകമാണെന്ന് അധികൃതര്‍ പറഞ്ഞു. ഈവര്‍ഷം ലഭിച്ച 1078 തൊഴില്‍ വാഗ്ദാനങ്ങളെ കുറിച്ച അന്വേഷണത്തില്‍ 73 എണ്ണം മാത്രമായിരുന്നു യാഥാര്‍ഥമെന്ന് കമ്യൂണിറ്റി അഫയേഴ്സ് വിഭാഗം അധികൃതര്‍ അറിയിച്ചു. കേന്ദ്രത്തില്‍ ബി എല്‍ എസ് പാസ്പോര്‍ട്ട് വിസാ സേവനകേന്ദ്രവും പ്രവര്‍ത്തിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *