വീഡിയോ കോളില്‍ വീട്ടുകാര്‍ നോക്കി നില്‍ക്കവേ പ്രവാസിയുടെ ആത്മഹത്യ…ബഹ്‌റൈനില്‍ പ്രവാസി ആത്മഹത്യകള്‍ അനുദിനം വര്‍ധിക്കുന്നു

മനാമ: അവിശ്വസനീയമായൊരു മരണ വാര്‍ത്തയാണ് ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തുട്ടുള്ളത് കുടുംബാംഗങ്ങളുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബെഹ്‌റൈനില്‍ തലങ്കാന സ്വദേശി ആത്മഹത്യ ചെയ്തു. ചെന്നമേനി സതീഷ് (26) ആണ് കുടുംബാംഗങ്ങള്‍ കാണ്‍കെ തൂങ്ങിമരിച്ചത്. ആഗസ്ത് 31ന് ഉച്ച കഴിഞ്ഞ് ജുഫയറില്‍ താമസസ്ഥലത്ത് ഫാനില്‍ കെട്ടിത്തൂങ്ങിയാണ് സതീഷ് ജീവനൊടുക്കിയത്.

നാട്ടില്‍നിന്ന് ബന്ധുക്കള്‍ വിളിച്ചറിയിച്ചതു പ്രകാരം സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പോലീസെത്തി അകത്തു നിന്ന് പൂട്ടിയിരുന്ന മുറി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഓണ്‍ലൈനില്‍ തന്റെ ഭാര്യയും മക്കളും അമ്മയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് സംഭവം. പെട്ടെന്ന് സതീഷ് ക്ഷുഭിതനാകുകയും ജീവിതം അവസാനിപ്പിക്കുകയുമായിരുന്നു. ഓണ്‍ലൈനില്‍ കുടുംബാംഗങ്ങള്‍ക്ക് കണ്ടുനില്‍ക്കവെയായിരുന്നു സംഭവം. ഉടന്‍ ഇവര്‍ സതീഷിന്റെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലയക്കും.

എന്നാല്‍ ഈ ആത്മഹത്യാ പ്രവണത ബഹ്‌റൈനില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബഹ്‌റൈന്‍ പ്രവാസികളും ആശങ്കയിലാണ്. തുടര്‍ക്കഥയാവുന്ന ആത്മഹത്യകള്‍ പലതവണ ബഹ്‌റൈന്‍ സാമൂഹ്യ ലോകത്ത് ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടും പരിഹാരം വേണമെന്ന് തീരുമാനത്തിലെത്തിയിട്ടും ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. ആത്മഹത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇനി സജീവക്കെണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

മാനസീക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് താങ്ങായ് സൗജന്യ സേവനം എന്ന നിലയില്‍ കൗണ്‍സിലിങ് നല്‍കുന്ന ബഹ്‌റൈനിലെ മലയാളി സംഘടനയായ കേരള പ്രവാസി ഗൈഡന്‍സ് ഫോറം മുന്നോട്ട് വന്നിരിക്കുന്നത്. പ്രത്യേക കൗണ്‍സിലിങ് നല്‍കാനാണ് തീരുമാനം. ആര്‍ക്കും ഏത് സമയത്തും ഫോണിലോ നേരിട്ടോ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. ഫോണ്‍; 39283875

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *